ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 376 റണ്‍സ് വിജയലക്ഷ്യം. ഒന്നാം ഇന്നിങ്‌സില്‍ 103 റണ്‍സിന്റെ ലീഡ് നേടിയിരുന്ന ആതിഥേയര്‍ രണ്ടാം ഇന്നിങ്‌സില്‍ 272 റണ്‍സിന് പുറത്തായി.
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 376 റണ്‍സ് വിജയലക്ഷ്യം. ഒന്നാം ഇന്നിങ്‌സില്‍ 103 റണ്‍സിന്റെ ലീഡ് നേടിയിരുന്ന ആതിഥേയര്‍ രണ്ടാം ഇന്നിങ്‌സില്‍ 272 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ ജോഫ്ര ആര്‍ച്ചറുടെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ ഇതിലും വലിയ ലീഡില്‍ നിന്ന് തടഞ്ഞത്. വിജയത്തിലേക്ക് ബാറ്റേന്തുന്ന ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 24 റണ്‍സെടുത്തിട്ടുണ്ട്.
നാലിന് 72 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക മൂന്നാംദിനം ആരംഭിച്ചത്. ക്രീസിലുണ്ടായിരുന്നു റാസി വാന്‍ ഡര്‍ ഡസ്സന്‍ (51) അര്‍ധ സെഞ്ചുറി തികച്ചയുടനെ പുറത്തായി. പിന്നാലെ ആന്റിച്ച് നോര്‍ജെ (40) മടങ്ങി. ഇരുവരും 91 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നാലെ എത്തിയ ക്വിന്റണ്‍ ഡി കോക്ക് (34), വെര്‍നോണ്‍ ഫിലാന്‍ഡര്‍ (46) എന്നിവരും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ലീഡ് 350 കവിഞ്ഞു.
ആര്‍ച്ചര്‍ക്ക് പുറമെ ബെന്‍ സ്റ്റോക്‌സ് രണ്ട് വിക്കറ്റ് വീഴ്ത്തി. സാം കുറന്‍, ജയിംസ് ആന്‍ഡേഴ്‌സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതമുണ്ട്. ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക നേടിയ 284നെതിരെ ഇംഗ്ലണ്ട് 181ന് പുറത്താവുകയായിരുന്നു.
