Asianet News MalayalamAsianet News Malayalam

ചിന്നസ്വാമിയില്‍ ദീപാവലി വെടിക്കെട്ട്! ശ്രേയസിനും രാഹുലിനും സെഞ്ചുറി; നെതര്‍ലന്‍ഡ്‌സിനെതിരെ കൂറ്റന്‍ സ്‌കോര്‍

ഓപ്പണമാര്‍ ഗംഭീര തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഗില്‍ - രോഹിത് സഖ്യം 100 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 12-ാം ഓവറില്‍ ഗില്‍ മടങ്ങിയതോടെയാണ് ഓപ്പണര്‍മാര്‍ പിരിഞ്ഞത്.

century for shreyas iyer and kl rahul nethelands need huge total against netherlands
Author
First Published Nov 12, 2023, 5:49 PM IST

ബംഗളൂരു: ഏകദിന ലോകകപ്പ് പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ബംഗളൂരു, ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സാണ് നേടിയത്. ശ്രേയസ് അയ്യര്‍ (പുറത്താവാതെ 128), കെ എല്‍ രാഹുല്‍ (102) സെഞ്ചുറി നേടി. രോഹിത് ശര്‍മ (61), ശുഭ്മാന്‍ ഗില്‍ (51), വിരാട് കോലി (51) എന്നിവര്‍ നിര്‍ണായക പ്രകടനം പുറത്തെടുത്തു. നേരത്തെ, ഒരു മാറ്റവും കൂടാതെയാണ് ഇന്ത്യ ഇറങ്ങിയത്.

ഓപ്പണമാര്‍ ഗംഭീര തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഗില്‍ - രോഹിത് സഖ്യം 100 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 12-ാം ഓവറില്‍ ഗില്‍ മടങ്ങിയതോടെയാണ് ഓപ്പണര്‍മാര്‍ പിരിഞ്ഞത്. 32 പന്തുകള്‍ നേരിട്ട ഗില്‍ നാല് സിക്‌സും മൂന്ന് ഫോറും നേടി. പോള്‍ വാന്‍ മീകെരന്റെ പന്തില്‍ തേജാ നിഡമാനുരുവിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. മൂന്നാമനായി ക്രീസിലെത്തിയ കോലിയും നീതി പുലര്‍ത്തുന്ന പ്രകടനം പുറത്തെടുത്തു. ഇതിനിടെ രോഹിത്തിനെ ബാസ് ഡീ ലീഡെ മടക്കി. അനാവശ്യ ഷോട്ടിന് മുതിര്‍ന്നാണ് ക്യാ്പ്റ്റന്‍ മടങ്ങുന്നത്. 54 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും എട്ട് ബൗണ്ടറികളും നേടി. 

നാലാം വിക്കറ്റില്‍ കോലി - ശ്രേയസ് സഖ്യം 71 റണ്‍സ് കൂട്ടിചേര്‍ത്തു. കൂട്ടുകെട്ട് നല് രീതിയില്‍ മുന്നോട്ട് പോകവെ വാന്‍ ഡര്‍ മെര്‍വെ നെതര്‍ലന്‍ഡ്‌സിന് ബ്രേക്ക് ത്രൂ നല്‍കി. മെര്‍വെയുടെ പന്തില്‍ കോലി ബൗള്‍ഡ്. തുടര്‍ന്ന് ശ്രേയസ് - രാഹുല്‍ സഖ്യം ഇന്ത്യയെ തോളിലേറ്റി. 94 പന്തുകള്‍ മാത്രം നേരിട്ട ശ്രേയസ് അഞ്ച് സിക്‌സും പത്ത് ഫോറും നേടി. ലോകകപ്പില്‍ ശ്രേയസിന്റെ ആദ്യ സെഞ്ചുറിയാണിത്. അവസാന ഓവറിലാണ് രാഹുല്‍ സെഞ്ചുറി പൂര്‍ത്തിയാക്കുന്നത്. 64 പന്തുകള്‍ മാത്ര നേരിട്ട ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ നാല് സിക്‌സും 11 ഫോറും നേടി. ഇരുവരും 208 റണ്‍സാണ് ഇന്ത്യന്‍ ടോട്ടലിനൊപ്പം കൂട്ടിചേര്‍ത്തത്. രാഹുലിന് ശേഷമെത്തിയ സൂര്യകുമാര്‍ യാദവ് (2) പുറത്താവാതെ നിന്നു.

നെതര്‍ലന്‍ഡ്‌സ്: വെസ്ലി ബറേസി, മാക്സ് ഒ'ഡൗഡ്, കോളിന്‍ അക്കര്‍മാന്‍, സിബ്രാന്‍ഡ് എംഗല്‍ബ്രെക്റ്റ്, സ്‌കോട്ട് എഡ്വേര്‍ഡ്സ്, ബാസ് ഡി ലീഡ്, തേജ നിദാമാനുരു, ലോഗന്‍ വാന്‍ ബീക്ക്, റോലോഫ് വാന്‍ ഡെര്‍ മെര്‍വ്, ആര്യന്‍ ദത്ത്, പോള്‍ വാന്‍ മീകെരെന്‍.

ഇന്ത്യ: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

സച്ചിനില്ലാത്ത നേട്ടം രോഹിത്തിന്! ഒരു കാര്യത്തില്‍ ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പവും; നായകനായും റെക്കോര്‍ഡ്
 

Follow Us:
Download App:
  • android
  • ios