Asianet News MalayalamAsianet News Malayalam

മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേർന്നു, തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

ഇന്ത്യക്കായി 12 ഏകദിനങ്ങളിലും മൂന്ന് ടി20 യിലും കളിച്ചിട്ടുള്ള താരമാണ് തിവാരി. ബംഗാള്‍ ടീം അംഗമായ തിവാരി ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായും പഞ്ചാബ് കിംഗ്സ്, പൂനെ സൂപ്പര്‍ ജയന്‍റ്സ് ടീമുകള്‍ക്കായും ജഴ്സിയണിഞ്ഞു

cricketer manoj tiwari joined trinamool congress
Author
Delhi, First Published Feb 24, 2021, 2:00 PM IST

ദില്ലി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മനോജ് തിവാരി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേർന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പങ്കെടുത്ത ചടങ്ങളിൽ വെച്ചാണ് തിവാരി ഔദ്യോഗികമായി പാര്‍ട്ടിയുടെ ഭാഗമായത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. ഇന്ത്യക്കായി 12 ഏകദിനങ്ങളിലും മൂന്ന് ടി20 യിലും കളിച്ചിട്ടുള്ള താരമാണ് തിവാരി. ബംഗാള്‍ ടീം അംഗമായ തിവാരി ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായും പഞ്ചാബ് കിംഗ്സ്, പൂനെ സൂപ്പര്‍ ജയന്‍റ്സ് ടീമുകള്‍ക്കായും ജഴ്സിയണിഞ്ഞു. 

തൃണമൂലിന്‍റെ ഹൗറ ജില്ല പ്രസിഡന്‍റും മുന്‍ ക്രിക്കറ്റ് താരവുമായിരുന്ന ലക്ഷ്മിരത്തന്‍ ശുക്ല അടുത്തിടെ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചിരുന്നു. ക്രിക്കറ്റില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് രാഷ്ട്രീയം വിടുന്നതെന്ന് ശുക്ല വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തൃണമൂലിന്‍റെ പ്രചാരണ പരിപാടികള്‍ ഏകോപിപ്പിക്കുന്ന പ്രശാന്ത് കിഷോറിന്‍റെ നേതൃത്വത്തിലുള്ള പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി മനോജ് തിവാരിയുമായി ചര്‍ച്ച നടത്തി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്.

ഇതിനുശേഷം തിവാരി മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായും കൂടിക്കാഴ്ച നടത്തി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി തിവാരിയെ മത്സരിപ്പിക്കുമെന്നാണ് സൂചന. എന്നാല്‍ ലക്ഷ്മിരത്തന്‍ ശുക്ലയുടെ മണ്ഡലമായ ഹൗറക്ക് പകരം മറ്റൊരു മണ്ഡലമായിരിക്കും തിവാരിക്കായി പാര്‍ട്ടി കണ്ടുവെച്ചിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

Follow Us:
Download App:
  • android
  • ios