ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം എവര്‍ട്ടണ്‍ വീക്ക്‌സിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ക്രിക്കറ്റ് ലോകം. ഐസിസി, വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് എന്നിവര്‍ക്ക് പുറമെ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മണ്‍, അനില്‍ കുംബ്ല, പരിശീകന്‍ രവി ശാസ്ത്രി കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ, മുന്‍ വിന്‍ഡീസ് താരം ഡാരന്‍ സമി, വിന്‍ഡീസിന്‍റെ ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സ് എന്നിവരെല്ലാം അനുശോചനം രേഖപ്പെടുത്തി.

കരീബിയന്‍ ക്രിക്കറ്റിന്റെ പിതാവെന്ന് അറിയപ്പെട്ടിരുന്ന താരമായിരുന്നു വീക്‌സ്. വിന്‍ഡീസ് ക്രിക്കറ്റിന്റെ തലവര മാറ്റിമറിച്ച 'ത്രീ ഡബ്ല്യൂസി'ലെ പ്രധാന താരം വീക്സായിരുന്നു. ബാര്‍ബഡോസില്‍ ജനിച്ച ക്ലൈഡ് വാല്‍ക്കോട്ട്, ഫ്രാങ്ക് വോറെല്‍, വീക്സ് എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് 'ത്രീ ഡബ്ല്യൂസ്.' ചില ട്വീറ്റുകള്‍...