ക്രിസ്റ്റിയാനോ റൊണാള്‍ഡോ സൗദി ക്ലബ് അല്‍ നസറുമായുള്ള കരാര്‍ രണ്ട് വര്‍ഷത്തേക്ക് പുതുക്കി. 2027 ജൂണ്‍ വരെ റൊണാള്‍ഡോ അല്‍ നസറിനൊപ്പം തുടരും. 

റിയാദ്: റൊണാള്‍ഡോ സൗദി ക്ലബ് അല്‍ നസറുമായുള്ള കരാര്‍ പുതുക്കി. രണ്ട് വര്‍ഷത്തേക്കാണ് പുതിയ കരാര്‍. ഇതോടെ 2027 ജൂണ്‍ വരെ റൊണാള്‍ഡോ അല്‍ നസറിനൊപ്പം തുടരും. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് 2022ലാണ് റൊണാള്‍ഡോ സൗദി ക്ലബിലെത്തിയത്. ഇക്കഴിഞ്ഞ സീസണ് ശേഷം ടീം വിടുകയാണെന്ന് റൊണാള്‍ഡോ സൂചിപ്പിച്ചിരുന്നു. ഇതോടെയാണ് റൊണാള്‍ഡോയുടെ ഭാവിയില്‍ അഭ്യൂഹം ഉയര്‍ന്നത്. റൊണാള്‍ഡോ സൗദി ക്ലബിനായി 105 മത്സരങ്ങളില്‍ നിന്ന് 93 ഗോളും 19 അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. പക്ഷേ, സൗദി ക്ലബിനൊപ്പം ട്രോഫികളൊന്നും നേടാന്‍ നാല്‍പതുകാരനായ റൊണാള്‍ഡോയ്ക്ക് കഴിഞ്ഞിട്ടില്ല.

ഏറെ ആകര്‍ഷകമായ ഓഫറുകളാണ് കരാറില്‍ അല്‍ നസര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അല്‍ നസറിന്റെ ചരിത്രത്തില്‍ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും വമ്പന്‍ കരാര്‍. പ്രതിദിനം റൊണാള്‍ഡോയ്ക്ക് ലഭിക്കുന്ന പ്രതിഫലം അഞ്ച് കോടി രൂപയ്ക്കടുത്ത് വരും. ക്ലബ് വിടുമെന്നുള്ള സൂചന നേരത്തെ ക്രിസ്റ്റിയാനോ നല്‍കിയിരുന്നു. ഈ അധ്യായം കഴിഞ്ഞു, പക്ഷെ കഥ ഇനിയും തുടരും, എല്ലാവര്‍ക്കും നന്ദി എന്നായിരുന്നു റൊണാള്‍ഡോയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. ഏപ്രിലില്‍ ജപ്പാനീസ് ക്ലബ്ബായ കാവസാക്കി ഫ്രൊണ്ടൈയിലിനോട് സെമിയില്‍ തോറ്റതോടെ അല്‍ നസ്ര്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ എലൈറ്റ് ഗ്രൂപ്പിലേക്ക് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടിരുന്നു.

സൗദി പ്രോ ലീഗീല്‍ ടീം മൂന്നാമതായാണ് ഇത്തവണ ഫിനിഷ് ചെയ്തത്. 25 ഗോളുകളുമായി ഈ സീസണിലും ലീഗിലെ ടോപ് സ്‌കോററായാണ് നാല്‍പതുകാരനായ റൊണാള്‍ഡ!!ോ ടീമിനോട് വിടപറയാനൊരുങ്ങുന്നത്. അല്‍ നസ്‌റിലായിരിക്കും താന്‍ അവസാന മത്സരം കളിക്കുകയെന്ന് കഴിഞ്ഞ സീസണൊടുവില്‍ റൊണാള്‍ഡോ പറഞ്ഞിരുന്നു. റൊണാള്‍ഡോ ക്ലബ്ബ് ലോകകപ്പില്‍ കളിക്കാനിടയുണ്ടെന്ന് നേരത്തെ ഫിഫ പ്രസിഡന്റ് ജിയാവാനി ഇന്‍ഫാന്റീനോയും സൂചിപ്പിച്ചിരുന്നു. ചില ക്ലബ്ബുകള്‍ റൊണാള്‍ഡോയില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന ഇന്‍ഫാന്റീനോയുടെ പ്രസ്താവന വലിയ വിവാദമാകുകയും ചെയ്തു.

YouTube video player