മുംബൈ: ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറുടെ ഒരു ആഗ്രഹം ഇപ്പോള്‍ വൈറലാകുന്നത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ഒരു വിളിക്കായാണ് ഓസീസ് ഓപ്പണര്‍ കാത്തിരിക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ പ്രമോഷന്‍ വീഡിയോയ്ക്കായി നല്‍കിയ അഭിമുഖത്തിലാണ് ഡേവിഡ് വാര്‍ണര്‍ തന്‍റെ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുന്നത്.

വിരാട് കോലിയുടെ ഒരു വിളിക്കായി തന്‍റെ ഫോണ്‍ കാത്തിരിക്കുകയാണ്. ഏകദിന പരമ്പരയ്ക്കായി ഓസീസ് ടീം ഇന്ത്യയിലെത്തിയിരിക്കെ വിരാട് കോലി വാര്‍ണറുടെ ആഗ്രഹം സ്വാഗതം ചെയ്‌തേക്കുമെന്ന പ്രതീക്ഷയും ഉയരുന്നുണ്ട്. തന്നെ ഡിന്നറിനായി കോലി വിളിക്കുന്നത് കാത്ത് ഇരിക്കുകയാണ്. എന്‍റെ ഫോണ്‍ കാത്തിരിക്കുകയാണ്.വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യയിലെത്തി ക്രിക്കറ്റ് കളിക്കുന്നതിനെക്കുറിച്ചും വാര്‍ണര്‍ വാചാലനായി. ഇവിടെ എത്തി, ഏകദിന മത്സരം കളിക്കുക എന്നത് ശരിക്കും പ്രത്യേകയേറിയതാണ്. വളരെ വലിയ ജനക്കൂട്ടമാണ് പിന്തുണയ്ക്കാനായി എത്തുന്നത്. ഇന്ത്യയക്കെതിരായ ഏകദിന പരമ്പര ശരിക്കും ടെന്‍ഷന്‍ ഏറ്റുന്നതാണ്. ടീം ഇന്ത്യ മനോഹരമായി കളിക്കുന്നുണ്ടെന്നും രോഹിത് ശര്‍മ്മ, കോഹ്‌ലി, ജസ്പ്രീത് ബുമ്ര എന്നീ മികച്ച താരങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ടെന്നും അദേഹം എടുത്തു പറഞ്ഞു. അതൊരു വലിയ മത്സരം തന്നെയാണെനനും വാര്‍ണര്‍ പറഞ്ഞു. ഓസീസിനെതിരായ രണ്ടാം ഏകദിന മത്സരം വെള്ളിയാഴ്ച രാജ്‌കോട്ടില്‍ നടക്കും.