കൊളംബൊ: 2011 ഏകദിന ലോകകപ്പ് ഫൈനലില്‍ എം എസ് ധോണി വീണ്ടും ടോസിടാന്‍ ആവശ്യപ്പെട്ടിരുന്നതായി അന്ന് ശ്രീലങ്കയുടെ ക്യാപ്റ്റനായിരുന്ന കുമാര്‍ സംഗക്കാര. ആദ്യം ടോസിട്ടപ്പോള്‍ ആശയകുഴപ്പമുണ്ടായതിനെ തുടര്‍ന്നാണ് രണ്ടാമതും ടോസിടേണ്ടിവന്നത്. ഇന്ത്യന്‍ ടെസ്റ്റ് താരം ആര്‍ അശ്വിനുമായിട്ടുള്ള ഇന്‍സ്റ്റഗ്രാം ലൈവിനിടെയാണ് അശ്വിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇന്ത്യ തോല്‍ക്കാന്‍ വേണ്ടി കളിച്ചെന്ന് പറഞ്ഞിട്ടില്ല; ആരോപണങ്ങള്‍ക്ക് മറുപടിയുമായി സ്റ്റോക്‌സ്

ധോണിയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് രണ്ടാമതും ടോസിടുകയായിരുന്നു. സംഗക്കാര തുടര്‍ന്നു... ''ഫൈനലിന് വാംഖഡെ സ്റ്റേഡിയം നിറഞ്ഞ് കവിഞ്ഞിരുന്നു. ടോസിടുന്ന സമയത്ത് ഞാന്‍ ഹെഡ്ഡാണ് വിളിച്ചത്. എന്നാല്‍ കാണികളുടെ ശബ്ദം കാരണം ഞാന്‍ എന്താണ് വിളിച്ചതെന്ന് കൃത്യമായി കേട്ടിരുന്നില്ലെന്ന് ടോസിന് ശേഷം ധോണി പറഞ്ഞു. ടോസ് ശ്രീലങ്കയ്ക്കാണെന്ന് അംപയര്‍ പറഞ്ഞപ്പോള്‍ ധോണി വിയോജിച്ചു. ഇതോടെ ആശയക്കുഴപ്പമായി. വീണ്ടും ടോസ് ഇടാമെന്ന് ധോണി നിര്‍ദേശിച്ചു. 

ഞാന്‍ ഞാന്‍ ഹെഡ് തന്നെയാണ് വിളിച്ചത്. ടോസ് എനിക്കു തന്നെ കിട്ടി. സത്യത്തില്‍ അന്ന് ടോസ് ജയിച്ചത് എന്റെ ഭാഗ്യമാണോ എന്ന് ഇപ്പോഴും അറിയില്ല. അന്ന് എനിക്ക് ടോസ് നഷ്ടമായിരുന്നെങ്കില്‍ ഒരുപക്ഷേ ഇന്ത്യയും ആദ്യം ബാറ്റിങ് തന്നെ തിരഞ്ഞെടുക്കുമായിരുന്നു എന്നാണ് എനിക്കു തോന്നുന്നത്.'' സംഗക്കാര പറഞ്ഞു.

ലാ ലിഗയ്ക്ക് പിന്നാലെ പ്രീമിയര്‍ ലീഗിലും പന്തുരുളുന്നു

അന്ന് കലാശപ്പോരില്‍ തോറ്റതോടെ രണ്ടാം ലോകകിരീടമെന്ന മോഹമാണ് ശ്രീലങ്ക കൈവിട്ടത്. 1996ലാണ് ശ്രീലങ്ക ആദ്യമായി ലോകകപ്പ് നേടിയത്. മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സാണ് നേടിയത്. മുന്‍ ക്യാപ്റ്റന്‍ കൂടിയായിരുന്ന മഹേള ജയവര്‍ധനെയുടെ സെഞ്ചുറിയാണ് ശ്രീലങ്കയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യ 49ാം ഓവറില്‍ വിജയം കാണുകയായിരുന്നു.