തന്റെ സുഹൃത്തിന്റെ സ്പോര്‍ട്സ് കടയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ധോണിയുടെ മാര്‍ഗമാണ് സ്റ്റിക്കറെന്ന് ആരാധകര്‍ പെട്ടെന്ന് ഡീകോഡ് ചെയ്തു.

റാഞ്ചി: സുഹൃത്ത് ബന്ധങ്ങള്‍ വില കല്‍പ്പിക്കുന്ന വ്യക്തിയാണ് എം എസ് ധോണി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷവും ധോണിയത് തുടരുന്നു. അതിനുദാഹരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍. ബാല്യകാല സുഹൃത്ത് പരംജിത് സിംഗിന്റെ സ്‌പോര്‍ട്‌സ് ഷോപ്പിന്റെ പേരും ധോണിയുടെ ബാറ്റിന്റെ പേരും ഒന്നുതന്നെയാണ്. സ്പോര്‍ട്സ് ഷോപ്പിന്റെ പേരിലുള്ള സ്റ്റിക്കര്‍ പതിച്ച ബാറ്റുമായി ധോണി പരിശീലനം നടത്തുന്ന ചിത്രങ്ങളും വീഡിയോകളും വൈറലായി. പ്രൈം സ്പോര്‍ട്സ് എന്ന സ്റ്റിക്കര്‍ പതിച്ച ബാറ്റുമായാണ് ധോണി നെറ്റ്സില്‍ പരിശീലനം നടത്തുന്നത്. ഐപിഎല്ലിനുള്ള ഒരുക്കങ്ങളുടെ ഭാഗമായിട്ടാണ് ധോണി നെറ്റ്സിലെത്തിയത്. 

തന്റെ സുഹൃത്തിന്റെ സ്പോര്‍ട്സ് കടയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ധോണിയുടെ മാര്‍ഗമാണ് സ്റ്റിക്കറെന്ന് ആരാധകര്‍ പെട്ടെന്ന് ഡീകോഡ് ചെയ്തു. തന്റെ ക്രിക്കറ്റ് കരിയറിന്റെ ആദ്യ ഘട്ടങ്ങളില്‍ ബാല്യകാല സുഹൃത്തുക്കളില്‍ നിന്ന് ലഭിച്ച പിന്തുണയെക്കുറിച്ച് ധോണി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ധോണിയുടെ ആദ്യകാല ക്രിക്കറ്റ് യാത്രയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ സുഹൃത്താണ് പരംജിത്. മറ്റ് സുഹൃത്തുക്കള്‍ക്കൊപ്പം ധോണിയുടെ കരിയര്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് അദ്ദേഹമാണ്. ധോണിയുടെ ജീവിതം കാണിച്ച, 'എംഎസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി' എന്ന സിനിമയില്‍ ഇക്കാര്യം വിവരിക്കുന്നുണ്ട്.

13 ഫിഫ ലോകകപ്പുകളുടെ ഭാഗം, ഒടുവില്‍ ഖത്തറിലും! അര്‍ജന്റീനയ്ക്ക് വേണ്ടി പെരുമ്പറ മുഴക്കാന്‍ എല്‍-ട്യുല ഇനിയില്ല

ശസ്ത്രക്രിയയ്ക്ക് ശേഷം കാല്‍മുട്ടിനേറ്റ പരിക്കില്‍ നിന്ന് പൂര്‍ണമായി സുഖം പ്രാപിച്ച ധോണി, ഈ സീസണിലും ചെന്നൈയെ നയിക്കാനെത്തും. കഴിഞ്ഞ വര്‍ഷം സിഎസ്‌കെയെ വിജയത്തിലേക്ക് നയിച്ചതിന് ശേഷം, താന്‍ തിരിച്ചെത്തുമെന്ന് ധോണി സ്ഥിരീകരിച്ചിരുന്നു. 2020 ഓഗസ്റ്റിലാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത്. 2019 ജൂലൈയില്‍ ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് ഇന്ത്യ തോറ്റതിന് ശേഷം ധോണി ഒരു അന്താരാഷ്ട്ര മത്സരം പോലും കളിച്ചിരുന്നില്ല. ഒരു വര്‍ഷത്തിന് ശേഷം വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.