Asianet News MalayalamAsianet News Malayalam

അദേഹത്തെ ഉള്‍പ്പെടുത്തി ബാറ്റിംഗ് ശക്തിപ്പെടുത്തണം; ടീം ഇന്ത്യക്ക് വെംഗ്‌സര്‍കറുടെ ഉപദേശം

മുൻ ക്യാപ്റ്റൻ സുനിൽ ഗാവസ്‌കറും ഇന്ത്യന്‍ ടീമിൽ ഒരു ബാറ്റ്സ്‌മാനെക്കൂടി ഉൾപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടു

Dilip Vengsarkar names one player Team India should play in Kennington Oval test
Author
Mumbai, First Published Aug 29, 2021, 7:32 PM IST

മുംബൈ: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ സൂര്യകുമാർ യാദവിനെ ടീം ഇന്ത്യ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന് മുൻതാരം ദിലീപ് വെംഗ്‌സര്‍കര്‍. ലീഡ്സിൽ കോലിപ്പട ഇന്നിംഗ്സ് തോൽവി വഴങ്ങിയതിന് പിന്നാലെയാണ് വെംഗ്‌സര്‍കറുടെ നിർദേശം. 

'ബാറ്റിംഗ് നിര ശക്തിപ്പെടുത്താൻ ഹനുമ വിഹാരിയെ മറികടന്ന് സൂര്യകുമാറിനെ ഇലവനിൽ ഉൾപ്പെടുത്തണം. ഇതിനായി ഒരു ബൗളറെ കുറയ്‌ക്കാം. ആർ അശ്വിനെ ടീമിൽ ഉൾപ്പെടുത്താത്തത് തന്നെ അത്ഭുതപ്പെടുത്തി. ഈ ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച താരങ്ങളുമായി സൂര്യകുമാറിനെ താരതമ്യം ചെയ്യാനാകും. അധികം വൈകുന്നതിന് മുമ്പുതന്നെ താരത്തെ ടെസ്റ്റില്‍ ടീമില്‍ ഉള്‍പ്പെടുത്തണം' എന്നും വെംഗ്‌സര്‍കര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 44ലധികം ബാറ്റിംഗ് ശരാശരി സൂര്യകുമാര്‍ യാദവിനുണ്ട്. 

മുൻ ക്യാപ്റ്റൻ സുനിൽ ഗാവസ്‌കറും ഇന്ത്യന്‍ ടീമിൽ ഒരു ബാറ്റ്സ്‌മാനെക്കൂടി ഉൾപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ നിലവിലെ ടീം സന്തുലിതമാണെന്നും അഞ്ച് ബൗളർമാരുമായി തുടർന്നും കളിക്കുമെന്നാണ് ഇന്ത്യൻ നായകൻ വിരാട് കോലിയുടെ പ്രതികരണം. 

'അഞ്ച് ബാറ്റ്സ്‌മാൻമാരുമായി കളിച്ചപ്പോൾ ഇന്ത്യ വലിയ വിജയങ്ങളും വലിയ ചെറുത്തുനിൽപുകളും നടത്തിയിട്ടുണ്ട്. ആറാം ബാറ്റ്സ്‌മാൻ എത്തിയാൽ കാര്യമായ മാറ്റം ഉണ്ടാവുമെന്ന് ഉറപ്പില്ല. ടീമിലുള്ളവർ ഉത്തരവാദിത്തോടെ കളിക്കുകയാണ് വേണ്ടത്. ഇശാന്ത് ശർമ്മ, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവരിൽ ഒന്നോ രണ്ടോ പേർക്ക് ഓവലിലെ നാലാം ടെസ്റ്റിൽ വിശ്രമം നൽകു'മെന്നും വിരാട് കോലി പറഞ്ഞു. സെപ്റ്റംബര്‍ രണ്ടിനാണ് ഓവല്‍ ടെസ്റ്റ് തുടങ്ങുന്നത്. 

ലീഡ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്‌സിനും 76 റണ്‍സിനും തോല്‍വി വഴങ്ങിയിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-1ന് ഒപ്പമെത്തി. സ്‌കോര്‍ ഇന്ത്യ 78, 278, ഇംഗ്ലണ്ട് 432. 

പാഠം പഠിക്കുന്നില്ല, കോലി വീണ്ടും നിരാശപ്പെടുത്തിയെന്ന് ഗാവസ്‌കര്‍

ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ ഇന്ത്യക്ക് മറ്റൊരു തിരിച്ചടി

അശ്വിനെ അടുത്ത രണ്ട് ടെസ്റ്റിലും കളിപ്പിക്കണമെന്ന് മൈക്കല്‍ വോണ്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios