ആദ്യ രണ്ട് ടെസ്റ്റിലും ഇന്ത്യ ജയിച്ചെങ്കിലും അതില്‍ ബാറ്റിംഗില്‍ ടോപ് ഓര്‍ഡറിന്‍റെ സംഭാവന വളരെ ചെറുതായിരുന്നുവെന്ന വസ്തുത കണ്ടില്ലെന്ന് വെക്കാനാവില്ലെന്ന് കാര്‍ത്തിക് പറഞ്ഞു. ആദ്യ രണ്ട് ടെസ്റ്റിലും ബാറ്റിംഗ് തകര്‍ച്ചക്കുശേഷം വാലറ്റക്കാരുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ കരകയറിയത്.
അഹമ്മദാബാദ്: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റില്‍ ജയിച്ച് ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി നിലനിര്‍ത്തിയെങ്കിലും ഇന്‍ഡോറില്‍ നടന്ന മൂന്നാം ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനങ്ങളുടെ ബൗണ്‍സറുകളുമായി രംഗത്തെത്തിയിരിക്കുയാണ് മുന്‍ താരങ്ങള്‍. ഓസ്ട്രേലിയയെ നേരിടാന്‍ സ്പിന്നിനെ അമിതമായി തുണക്കുന്ന പിച്ചൊരുക്കിയതിന് വിമര്‍ശനങ്ങള്‍ നേരിട്ടതിന് പിന്നാലെ ഇന്ത്യന്‍ ടീമിന്‍റെ മോശം ബാറ്റിംഗിനെതിരെ തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ ദിനേശ് കാര്‍ത്തിക്.
ആദ്യ രണ്ട് ടെസ്റ്റിലും ഇന്ത്യ ജയിച്ചെങ്കിലും അതില്‍ ബാറ്റിംഗില്‍ ടോപ് ഓര്‍ഡറിന്‍റെ സംഭാവന വളരെ ചെറുതായിരുന്നുവെന്ന വസ്തുത കണ്ടില്ലെന്ന് വെക്കാനാവില്ലെന്ന് കാര്‍ത്തിക് പറഞ്ഞു. ആദ്യ രണ്ട് ടെസ്റ്റിലും ബാറ്റിംഗ് തകര്‍ച്ചക്കുശേഷം വാലറ്റക്കാരുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ കരകയറിയത്. ഇതിന് മുമ്പ് നടന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലും നമ്മുടെ ബാറ്റര്‍മാര്‍ സ്പിന്നിനെതിരെ പതറിയിരുന്നു. ടീം ജയിക്കുമ്പോള്‍ ഇക്കാര്യം അധികം ആരും ശ്രദ്ധിക്കില്ല. എന്നാല്‍ തോല്‍ക്കുമ്പോള്‍ അത് ശക്തമായി തിരിച്ചടിക്കും. കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ മികവിലേക്ക് ഉയര്‍ന്നിട്ടില്ല. പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാതിരുന്നിട്ടും പിന്നെ എന്തുകൊണ്ടായിരിക്കും ഈ കളിക്കാരെ ടീം ടീം മാനേജ്മെന്‍റ് വീണ്ടും വീണ്ടും പിന്തുണക്കുന്നത് എന്ന ചോദ്യം സ്വാഭാവികമായുംഎന്ന ചോദ്യം സ്വാഭാവികമായും ഉയരുമെന്നും കാര്‍ത്തിക് പറഞ്ഞു.
അഹമ്മദാബാദില്‍ പേസ് പിച്ച് വേണ്ട, ഇന്‍ഡോറിലെ തോല്‍വിക്ക് പിന്നാലെ പ്ലാന്‍ അടിമുടി മാറ്റി ടീം ഇന്ത്യ

ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നേടിയ സെഞ്ചുറി ഒഴിച്ചാല്‍ ഇന്ത്യന്‍ ടോപ് ഓര്‍ഡറില്‍ നിന്ന് കാര്യമായ പ്രകടനങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇന്‍ഡോറില്‍ നടന്ന മൂന്നാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ ചേതേശ്വര്‍ പൂജാരയ അര്‍ധസെഞ്ചുറി നേടിയത് മാത്രമാണ് ഇതിനൊരു അപവാദം. എന്നാല്‍ ആദ്യ രണ്ട് ടെസ്റ്റിലും ഇന്‍ഡോറിലെ ആദ്യ ഇന്നിംഗ്സിലും പൂജാര നിരാശപ്പെടുത്തിയിരുന്നു. ആദ്യ രണ്ട് ടെസ്റ്റിലും നിറം മങ്ങിയ കെ എല്‍ രാഹുലും ഇന്‍ഡോറില്‍ കളിച്ച ശുഭ്മാന്‍ ഗില്ലും കെ എല്‍ വിരാട് കോലിയും ശ്രേയസ് അയ്യരും സൂര്യകുമാര്‍ യാദവുമൊന്നും ഓസ്ട്രേലിയക്കെതിരെ തിളങ്ങിയിരുന്നില്ല. ആദ്യ രണ്ട് ടെസ്റ്റില്‍ രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അക്സര്‍ പട്ടേല്‍ എന്നിവരുടെ വാലറ്റത്തെ ബാറ്റിംഗ് മികവാണ് കളി ഇന്ത്യക്ക് അനുകൂലമാക്കിയത്. ഈ സാഹചര്യത്തിലാണ് കാര്‍ത്തിക്കിന്‍റെ വിമര്‍ശനം എന്നത് ശ്രദ്ധേയമാണ്.
