Asianet News MalayalamAsianet News Malayalam

ഐസിസി വനിത റാങ്കിങ്: സ്മൃതി മന്ഥാനയ്ക്ക് നിരാശ, ആദ്യ പത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രം

ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ഥാനയ്ക്ക് ഐസിസി റാങ്കിങ്ങില്‍ ഒന്നാംസ്ഥാനം നഷ്ടപ്പെട്ടു. പരിക്ക് കാരണം ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്കെതിരായ ഏകദിന പരമ്പയില്‍ സ്മൃതി കളിച്ചിരുന്നില്ല.

disappointment for smriti mandhana in ICC Women ranking
Author
New Delhi, First Published Oct 15, 2019, 3:36 PM IST

ദില്ലി: ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ഥാനയ്ക്ക് ഐസിസി റാങ്കിങ്ങില്‍ ഒന്നാംസ്ഥാനം നഷ്ടപ്പെട്ടു. പരിക്ക് കാരണം ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്കെതിരായ ഏകദിന പരമ്പയില്‍ സ്മൃതി കളിച്ചിരുന്നില്ല. ഇതോടെ ന്യൂസിലന്‍ഡ് താരം എമി സാറ്റേര്‍ത്‌വെയ്റ്റ് ഒന്നാം സ്ഥാനത്തേക്ക് കയറുകയായിരുന്നു. 759 പോയിന്റാണ് എമിക്കുള്ളത്. ഇതിനേക്കാള്‍ നാല് പോയിന്റ് കുറവാണ് സ്മൃതിക്ക്. ഏഴാം സ്ഥാനത്തുള്ള ക്യാപ്റ്റന്‍ മിതാലി രാജ് മാത്രമാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം.

ബൗള്‍മാരുടെ റാങ്കിങ്ങില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇടം നേടിയിട്ടുണ്ട്. ജുലന്‍ ഗോസ്വാമി ഏഴാമതുണ്ട്. ശിഖ പാണ്ഡെ, പൂനം യാദവ് എന്നിവര്‍ യഥാക്രമം എട്ട്, ഒമ്പത് സ്ഥാനത്ത് നില്‍ക്കുന്നു. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ദീപ്തി ശര്‍മ മൂന്നാം സ്ഥാനത്തുണ്ട്. ശിഖ പാണ്ഡെ പത്താം സ്ഥാനം സ്വന്തമാക്കി. ടീം റാങ്കിങ്ങില്‍ ഓസ്‌ട്രേലിയക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തുണ്ട്. 

Follow Us:
Download App:
  • android
  • ios