ദുലീപ് ട്രോഫി: ഒറ്റയ്ക്ക് പൊരുതി അക്സർ പട്ടേൽ, ശ്രേയസിനും പടിക്കലിനും നിരാശ; ഇന്ത്യ ഡി 164ന് പുറത്ത്
കൂട്ടത്തകര്‍ച്ച അവിടെയും നിന്നില്ല. റിക്കി ബൂയി(4), ശ്രീകര്‍ ഭരത്(13) എന്നിവര്‍ കൂടി മടങ്ങിതോടെ 48-6ലേക്ക് ഇന്ത്യ ഡി കൂപ്പുകുത്തി.
അനന്തപൂര്‍: ദുലീപ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ സിക്കെതിരെ ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യ ഡിക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഡി 164 റണ്‍സിന് ഓൾ ഔട്ടായി. ഇന്ത്യൻ താരങ്ങളായ ശ്രേയസ് അയ്യരും ദേവ്ദത്ത് പടിക്കലും നിരാശപ്പെടുത്തിയപ്പോള്‍ 86 റണ്‍സെടുത്ത അക്സര്‍ പട്ടേല്‍ മാത്രമാണ് ഇന്ത്യ ബിക്കായി പൊരുതിയത്.
ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലെത്തിയ ഇന്ത്യ ഡിക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. നാലു റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ അഥര്‍വ ടൈഡെയെ അന്‍ഷുൽ കാംബോജ് വീഴത്തി. പിന്നാല ഒമ്പത് റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ വിജയ്കുമാര്‍ വൈശാഖിന്‍റെ പന്തില്‍ പുറത്തായി. അതേസ്കോറില്‍ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ പൂജ്യത്തിനും യാഷ് ദുബെ 10 ഉം റണ്‍സെടുത്ത് പുറത്തായതോടെ ഇന്ത്യ ഡി 23-4ലേക്ക് തകര്‍ന്നു.
മെസി ഒന്നാമത്, ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള കായിക താരങ്ങൾ
കൂട്ടത്തകര്‍ച്ച അവിടെയും നിന്നില്ല. റിക്കി ബൂയി(4), ശ്രീകര്‍ ഭരത്(13) എന്നിവര്‍ കൂടി മടങ്ങിതോടെ 48-6ലേക്ക് ഇന്ത്യ ഡി കൂപ്പുകുത്തി. അക്സര്‍ പട്ടേല്‍ സാരാൻശ് ജെയിനും(13) ചേര്‍ന്ന് ടീമിനെ 50 കടത്തി. സാരാൻശ് ജെയിന്‍ റണ്ണൗട്ടായതോടെ ടീമിനെ ഒറ്റക്ക് മുന്നോട്ട് നയിച്ച അക്സര്‍ വാലറ്റക്കാരെ കൂട്ടുപിടിച്ച് ടീമിനെ 100 കടത്തി. ഹര്‍ഷിത് റാണ(0) പൂജ്യത്തിന് മടങ്ങിയെങ്കിലും വാലറ്റത്ത് പൊരുതി നോക്കിയ അര്‍ഷ്ദീപ് സിംഗ്(13) അക്സറിന് പിന്തുണ നല്‍കിയതോടെ ഇന്ത്യ ഡി 150 കടന്നു. അര്‍ഷ്ദീപിനെ വൈശാഖും അക്സറിനെ ഹൃത്വിക് ഷ ക്കിനും മടക്കിയതോടെ ഇന്ത്യ ഡിയുടെ ഇന്നിംഗ്സ് 168ല്‍ അവസാനിച്ചു.
ഇന്ത്യ സിക്കായി വൈശാഖ് 19 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മിനാന്‍ഷു ചൗഹാനും അന്‍ഷുല്‍ കാംബോജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക