അയ്യയ്യേ നാണക്കേട്...ഇംഗ്ലണ്ടില്‍ വീണ്ടും കാണികളുടെ മോശം പെരുമാറ്റം- വീഡിയോ

ലണ്ടന്‍: ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിനിടെ ഒരുപറ്റം കാണികളുടെ മോശം പെരുമാറ്റം വിവാദത്തില്‍. ഇന്ത്യന്‍ താരം കെ എല്‍ രാഹുല്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ഷാംപെയ്ന്‍ കുപ്പികളുടെ കോർക്കുകള്‍ താരത്തിന് നേരെ വലിച്ചെറിയുകയായിരുന്നു കാണികള്‍. മൂന്നാം ദിനം ആദ്യ സെഷനിലായിരുന്നു സംഭവം. 

ഇംഗ്ലണ്ട് ഇന്നിംഗ്സിലെ 69-ാം ഓവറില്‍ തേഡ് മാനില്‍ ഫീല്‍ഡ് ചെയ്യവേയാണ് രാഹുലിന് നേർക്ക് ഷാംപെയ്ന്‍ കോർക്കുകള്‍ എറിഞ്ഞത്. കാണികളുടെ പെരുമാറ്റം കെ എല്‍ രാഹുലിന് അത്ര പിടിച്ചില്ല. കോർക്കുകളില്‍ ഒന്ന് ബൌണ്ടറിക്ക് പുറത്തേക്ക് രാഹുല്‍ തിരിച്ചെറിയുന്നത് കാണാമായിരുന്നു. കാണികളുടെ മോശം പെരുമാറ്റത്തിന് ചുട്ട മറുപടി ഇന്ത്യന്‍ നായകന്‍ വിരാട് നല്‍കുന്നതും കണ്ടു. കോർക്കുകള്‍ തിരിച്ചെറിയാനായിരുന്നു കോലിയുടെ നിർദേശം. ഈ വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. 

Scroll to load tweet…

കൊവിഡ് ലോക്ക്ഡൌണിന് ശേഷം ആദ്യമായി ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയം കാണികളെ കൊണ്ട് നിറഞ്ഞുകവിഞ്ഞ അപൂർവ സന്ദർഭത്തിലാണ് ആരാധകരുടെ ഇത്തരം മോശം പെരുമാറ്റമുണ്ടായത്. ഇംഗ്ലണ്ടില്‍ കാണികളുടെ മോശം പെരുമാറ്റം ഇതാദ്യമായല്ല വിവാദം സൃഷ്ടിക്കുന്നത്. 

അതേസമയം ലോർഡ്സില്‍ ഇംഗ്ലണ്ട്-ഇന്ത്യ രണ്ടാം ടെസ്റ്റ് പുരോഗമിക്കുകയാണ്. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ ഹീറോയായിരുന്നു സെഞ്ചുറി വീരന്‍ കെ എല്‍ രാഹുല്‍. ഓപ്പണറായിറങ്ങി 250 പന്തില്‍ 12 ഫോറും ഒരു സിക്സും സഹിതം 129 റണ്‍സ് നേടിയിരുന്നു താരം. ഓപ്പണിംഗില്‍ രാഹുല്‍-രോഹിത് സഖ്യം 126 റണ്‍സ് നേടിയതാണ് ഇന്ത്യയെ ഒന്നാം ഇന്നിംഗ്സില്‍ 364 റണ്‍സില്‍ എത്തിക്കുന്നതില്‍ നിർണായകമായത്. 

സെഞ്ചുറിപ്പൂരമായി 2021; ഇംഗ്ലീഷ് നായകരിലെ രാജാവായി ജോ റൂട്ട്! റെക്കോർഡ്

വീണ്ടും ക്ലാസിക് റൂട്ട്, ഇംഗ്ലീഷ് നായകന് സെഞ്ചുറി; ടീം ഇന്ത്യ സമ്മർദത്തില്‍

കൗതുകം കോലിയുടെ പൊസിഷന്‍; നാല് ഇന്ത്യക്കാരുമായി ഷോണ്‍ ടെയ്റ്റിന്‍റെ എക്കാലത്തെയും മികച്ച ഏകദിന ടീം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona