Asianet News MalayalamAsianet News Malayalam

വിന്‍ഡീസ് ഇംഗ്ലണ്ടിനെ നേരിടും; കൊറോണക്കാലത്തെ ആദ്യ ടെസ്റ്റിന് ഇന്ന് തുടക്കം

കൊറോണക്കാലത്തെ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിന് ഇന്ന് തടക്കും. സതാംപ്ടണില്‍ വെസ്റ്റ് ഇന്‍ഡീഡ് ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യന്‍ സമയം 3.30നാണ് മത്സരം.

england facing west indies today in test match
Author
Southampton, First Published Jul 8, 2020, 2:25 PM IST

സതാംപ്ടണ്‍: കൊറോണക്കാലത്തെ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിന് ഇന്ന് തടക്കും. സതാംപ്ടണില്‍ വെസ്റ്റ് ഇന്‍ഡീഡ് ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യന്‍ സമയം 3.30നാണ് മത്സരം. മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. കൊവിഡ് ഭീഷണി പൂര്‍ണമായി ഒഴിഞ്ഞിട്ടില്ലാത്തതിനാല്‍ കാണികളില്ലാതെ അടച്ചിട്ട സ്റ്റേഡിയത്തിലാണ് പരമ്പര നടക്കുന്നത്. മറ്റൊരുപാട് നിയന്ത്രണങ്ങളും മത്സരത്തിലുണ്ടാവും താരങ്ങള്‍ തമ്മില്‍ ഹസ്തദാനം ചെയ്യില്ല. ഇതോടൊപ്പം പന്തില്‍ ഉമിനീര് പുരട്ടാനും പാടില്ല. 

സ്ഥിരം ക്യാപ്റ്റന്‍ ജോ റൂട്ടിനു പകരം ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സാണ് ആദ്യ ചടെസ്റ്റില്‍ ഇംഗ്ലണ്ടിനെ നയിക്കുക. ഭാര്യയുടെ പ്രസവതത്തെ തുടര്‍ന്ന് റൂട്ട് ആദ്യ ടെസ്റ്റില്‍ നിന്നു മാറി നില്‍ക്കുകയായിരുന്നു. 
 
സാധ്യതാ ഇലവന്‍ ഇംഗ്ലണ്ട്: റോറി ബേണ്‍സ്, ഡൊമിനിക്ക് സിബ്ലി, സാക്ക് ക്രോളി, ജോ ഡെന്‍ലി, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ഓലി പോപ്പ്, ജോസ് ബട്ലര്‍ (വിക്കറ്റ് കീപ്പര്‍), ഡോം ബെസ്സ്, ജെയിംസ് ആന്‍ഡേഴ്സന്‍, ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ്/ സ്റ്റുവര്‍ട്ട് ബ്രോഡ്. 

വെസ്റ്റ് ഇന്‍ഡീസ്: ക്രെയ്ഗ് ബ്രാത്‌വെയ്റ്റ്, ജോണ്‍ കാംബെല്‍, ഷെയ് ഹോപ്പ്, ഷമാറ ബ്രൂക്സ്, റോസ്റ്റണ്‍ ചേസ്, ജെര്‍മെയ്ന്‍ ബ്ലാക്ക്വുഡ്, ഷെയ്ന്‍ ഡോര്‍വിച്ച് (വിക്കറ്റ് കീപ്പര്‍), ജാസണ്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍), അല്‍സാറി ജോസഫ് / റഖീം കോണ്‍വാള്‍, കെമര്‍ റോച്ച്, ഷാനോണ്‍ ഗബ്രിയേല്‍.

Follow Us:
Download App:
  • android
  • ios