അര്‍ദ്ധ സെഞ്ചുറി നേടിയ ബാബര്‍ അസമും(42 പന്തില്‍ 65) ഹാരിസ് സൊഹൈലും(36 പന്തില്‍ 50) ആണ് പാക്കിസ്ഥാനെ മികച്ച സ്‌കോറിലെത്തിച്ചത്.
കാര്‍ഡിഫ്: പാക്കിസ്ഥാനെതിരായ ഏക ടി20യില്‍ ഇംഗ്ലണ്ടിന് 174 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത പാക്കിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റിന് 173 റണ്‍സെടുത്തു. അര്‍ദ്ധ സെഞ്ചുറി നേടിയ ബാബര്‍ അസമും(42 പന്തില്‍ 65) ഹാരിസ് സൊഹൈലും(36 പന്തില്‍ 50) ആണ് പാക്കിസ്ഥാനെ മികച്ച സ്‌കോറിലെത്തിച്ചത്.
അവസാന ഓവറുകളില്‍ ഇമാദ് വസീം(13 പന്തില്‍ 18*), ഫഹീം അഷ്‌റഫ്(10 പന്തില്‍ 17) എന്നിവരുടെ ബാറ്റിംഗും പാക്കിസ്ഥാന് തുണയായി. ഫഖര്‍ സമാന്‍(7), ഇമാം ഉള്‍ ഹഖ്(7), ആസിഫ് അലി(3), ഹസന്‍ അലി(0*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോര്‍.
ഇംഗ്ലണ്ടിനായി ടി20 അരങ്ങേറ്റം മനോഹരമാക്കിയ ജോഫ്ര അര്‍ച്ചര്‍ നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി രണ്ട് പേരെ പുറത്താക്കി. ബാബര്‍ അസമിനെ റണ്‍ഔട്ടാക്കുന്നതിലും പങ്കാളിയായി. ടോം കരാനും ക്രിസ് ജോര്‍ദനും ഓരോ വിക്കറ്റ് വീഴ്ത്തി.
