കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കെതിരായ ആദ്യ ടെസ്സ്റ്റില്‍ ഇംഗ്ലണ്ട് പരാജയപ്പെട്ടെങ്കിലും മികച്ച ഫോമിലായിരുന്നു അവരുടെ പേസര്‍ ജോഫ്ര ആര്‍ച്ചര്‍. രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുകള്‍ ഉള്‍പ്പെടെ ആറ് വിക്കറ്റുകള്‍ താരം നേടിയിരുന്നു. എന്നാല്‍ നാളെ രണ്ടാം ടെസ്റ്റിന് ഇറങ്ങാനിരിക്കെ കനത്ത തിരിച്ചടിയാണ് ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത്. കേപടൗണില്‍ നാളെ ആരംഭിക്കുന്ന ടെസ്റ്റില്‍ പരിക്ക് കാരണം ആര്‍ച്ചര്‍ക്ക് കളിക്കാനായേക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം.

വലത്തെ കൈമുട്ടിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. എന്നാല്‍ ആര്‍ച്ചര്‍ കളിക്കുമോ എന്നുള്ള കാര്യത്തില്‍ മത്സരത്തിന് തൊട്ടുമുമ്പ് മാത്രമെ തീരുമാനമെടുക്കൂ. ഇന്നലെ മറ്റു ടീമംഗങ്ങള്‍ക്കൊപ്പം പരിശീലനത്തിനിറങ്ങിയെങ്കിലും ആര്‍ച്ചര്‍ ബൗളിംഗ് പരിശീലനം നടത്തിയില്ല. 

ബാറ്റിംഗിലും ഫീല്‍ഡിംഗിലും മാത്രമാണ് അദ്ദേഹം പരിശീലനം നടത്തിയത്. എന്നാല്‍ ടീം മാനേജ്മെന്റ് ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. അസുഖത്തെ തുടര്‍ന്ന് ആര്‍ച്ചര്‍ ആദ്യ ടെസ്റ്റ് കളിക്കുമോ എന്ന കാര്യത്തിലും മുമ്പ് ആശങ്ക നിലനിന്നിരുന്നു എന്നാല്‍ രോഗം ഭേദമായ താരത്തിന് ആദ്യ ടെസ്റ്റ് കളിക്കുകയായിരുന്നു താരം.