ഇംഗ്ലണ്ടിനെതിരെ 50 വിക്കറ്റും 500ലേറെ റണ്‍സും നേടുന്ന നാലാമത്തെ മാത്രം ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഓവലില്‍ ജഡേജ ഇന്ന് സ്വന്തമാക്കിയത്.

ഓവല്‍: ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജയിക്കണമെങ്കില്‍ അഞ്ചാം ദിനം രവീന്ദ്ര ജഡേജയുടെ സ്പിന്നിനെ അതിജീവിക്കേണ്ടി വരുമെന്ന് പറഞ്ഞത് ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മൊയീന്‍ അലിയാണ്. അതേ മൊയീന്‍ അലിയെ ഷോര്‍ട്ട് ലെഗ്ഗില്‍ പകരക്കാരന്‍ ഫീല്‍ഡര്‍ സൂര്യകുമാര്‍ യാദവിന്‍റെ കൈകളിലെത്തിച്ച് ഇംഗ്ലണ്ടിനെ തോല്‍വിയിലേക്ക് തള്ളിയട്ടതിനൊപ്പം ജഡേജ മറ്റൊരു അപൂര്‍വനേട്ടവും സ്വന്തമാക്കി.

ഇംഗ്ലണ്ടിനെതിരെ 50 വിക്കറ്റും 500ലേറെ റണ്‍സും നേടുന്ന നാലാമത്തെ മാത്രം ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഓവലില്‍ ജഡേജ ഇന്ന് സ്വന്തമാക്കിയത്. മൊയീന്‍ അലിയുടേതിന് പുറമെ നിലയുറപ്പിച്ച ഹസീബ് ഹമീദിന്‍റെ നിര്‍ണായക വിക്കറ്റ് കൂടി ജഡേജ അഞ്ചാം ദിനം സ്വന്തമാക്കിയിരുന്നു. ഹമീദിനെ പുറത്താക്കിയപ്പോഴാണ് ഇംഗ്ലണ്ടിനെതിരെ 50 വിക്കറ്റുകളെന്ന നാഴികക്കല്ല് ജഡേജ പിന്നിട്ടത്.

Scroll to load tweet…

ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ 500 ലേറെ റണ്‍സും 50 വിക്കറ്റും സ്വന്തമാക്കുന്ന നാലാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് ജഡേജ. കപില്‍ ദേവ്(85 വിക്കറ്റ്, 1355 റണ്‍സ്), വിനു മങ്കാദ്(54 വിക്കറ്റ് 618 റണ്‍സ്), രവിചന്ദ്ര അശ്വിന്‍(88 വിക്കറ്റ്, 970 റണ്‍സ്), എന്നിവരാണ് ഈ നേട്ടത്തില്‍ ജഡേജക്ക് മുമ്പിലുള്ളത്. ഇംഗ്ലണ്ടിനെതിരെ ജഡേജക്ക് 51 വിക്കറ്റും 672 റണ്‍സുമാണ് ഇതുവരെയുള്ള നേട്ടം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.