Asianet News MalayalamAsianet News Malayalam

ഗുജറാത്ത് മുന്‍ ഡിജിപി ബിസിസിഐ അഴിമതി വിരുദ്ധ സമിതി തലവന്‍

1973 ബാച്ചിലെ ഐപിഎസ് ഓഫീസറാണ് ഷാബിര്‍ ഹുസൈന്‍. അജിത് സിംഗിന്‍റെ കാലാവധി മാര്‍ച്ച് 31ന് അവസാനിച്ചുവെങ്കിലും ഐപിഎല്‍ പൂര്‍ത്തിയാവുന്നതുവരെ രണ്ട് മാസം കൂടി ദീര്‍ഘിപ്പിക്കാന്‍ ബിസിസിഐ തയാറായിരുന്നുവെങ്കിലും മുന്‍ രാജസ്ഥാന്‍ ഡിജിപി കൂടിയായ അദ്ദേഹം ഈ വാഗ്ദാനം നിരസിക്കുകയായിരുന്നു.

Ex Gujarat DGP is new BCCI ACU chief
Author
Mumbai, First Published Apr 5, 2021, 12:11 PM IST

മുംബൈ: ഗുജറാത്ത് മുന്‍ ഡിജിപി ഷാബിര്‍ ഹുസൈന്‍ ഷെയ്ഖദം ഖണ്ഡ്‌വാലയെ ബിസിസിഐയുടെ അഴിമതി വിരുദ്ധ സമിതി അധ്യക്ഷനായി നിയമിച്ചു. കഴിഞ്ഞ മാസം 31ന് കാലവധി അവസാനിച്ച അജിത് സിംഗ് ഷെഖാവത്തിന് പകരമാണ് ഷാബിര്‍ ഹുസൈന്‍ നിയമിതനായത്.

1973 ബാച്ചിലെ ഐപിഎസ് ഓഫീസറാണ് ഷാബിര്‍ ഹുസൈന്‍. അജിത് സിംഗിന്‍റെ കാലാവധി മാര്‍ച്ച് 31ന് അവസാനിച്ചുവെങ്കിലും ഐപിഎല്‍ പൂര്‍ത്തിയാവുന്നതുവരെ രണ്ട് മാസം കൂടി ദീര്‍ഘിപ്പിക്കാന്‍ ബിസിസിഐ തയാറായിരുന്നുവെങ്കിലും മുന്‍ രാജസ്ഥാന്‍ ഡിജിപി കൂടിയായ അദ്ദേഹം ഈ വാഗ്ദാനം നിരസിക്കുകയായിരുന്നു.

അതേസമയം, പുതുതായി ചുമതലയേറ്റെടുക്കുന്ന ഷാബിര്‍ ഹുസൈന് ആദ്യ നാളുകളില്‍ ഭരണപരമായ കാര്യങ്ങളില്‍ അജിത് സിംഗ് ഷെഖാവത്ത് സഹായിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഷാബിര്‍ ഹുസൈന് മൂന്ന് വര്‍ഷത്തേക്കാണോ നിയമനം നല്‍കിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Follow Us:
Download App:
  • android
  • ios