സെഞ്ചുറിക്കൊപ്പം റെക്കോര്‍ഡുകളുടെ മാല തീര്‍ത്ത് പാകിസ്ഥാന് താരം ഫഖര്‍ സമാന്! പിന്നിലായത് ഇതിഹാസ താരങ്ങള്‍
ഒരു ലോകകപ്പ് മത്സരത്തില്‍ പത്തില്‍ കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താാരങ്ങളുടെ പട്ടികയില്‍ ഫഖര്‍ മൂന്നാമതുണ്ട്. ഇക്കാര്യത്തില്‍ ഓയിന്‍ മോര്‍ഗനാണ് (17) ഒന്നാമത്. ക്രിസ് ഗെയ്ല്‍ (16) രണ്ടാം സ്ഥാനത്തുണ്ട്.

ബംഗളൂരു: ന്യൂസിലന്‍ഡിനെതിരെ നിര്‍ണായക മത്സരത്തില്‍ പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. 81 പന്തില്‍ ഫഖര്‍ പുറത്താവാതെ നേടിയ 126 റണ്‍സാണ് പാകിസ്ഥാന് തുണയായത്. 11 സിക്‌സുകള്‍ ഉള്‍പ്പെടുന്നതായിരുന്നു ഫഖറിന്റെ ഇന്നിംഗ്്‌സ്. ഇതോടെ ചില നേട്ടങ്ങളും താരത്ത തേടിയെത്തി. ഏകദിന ഇന്നിംഗ്‌സില്‍ പാകിസ്ഥാന് വേണ്ടി ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന പാകിസ്ഥാന്‍ താരമെന്ന റെക്കോര്‍ഡ് മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിക്കൊപ്പം പങ്കിടുകയാണ് ഫഖര്‍. സ്വന്തം നേട്ടം തന്നെയാണ് ഫഖര്‍ മറികടന്നത്. മുമ്പ് ഒരു ഇന്നിംഗ്‌സില്‍ 10 സിക്‌സുകള്‍ നേടിയിട്ടുണ്ട് ഫഖര്‍. അബ്ദുള്‍ റസാഖും ഫഖറിനൊപ്പമുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആയിരുന്നു ഇരുവരുടേയും നേട്ടം.
ഒരു ലോകകപ്പ് മത്സരത്തില്‍ പത്തില്‍ കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താാരങ്ങളുടെ പട്ടികയില്‍ ഫഖര്‍ മൂന്നാമതുണ്ട്. ഇക്കാര്യത്തില്‍ ഓയിന്‍ മോര്‍ഗനാണ് (17) ഒന്നാമത്. ക്രിസ് ഗെയ്ല്‍ (16) രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാം സ്ഥാനം മാര്‍ട്ടിന്‍ ഗപ്റ്റിലിനൊപ്പം ഫഖര്‍ പങ്കിടുന്നു. ഒരു ലോകകപ്പില്‍ പാകിസ്ഥാന് വേണ്ടി ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരവും ഫഖര്‍ തന്നെ. 18 സിക്‌സുകളാണ് താരത്തിന്റെ അക്കൗണ്ടില്‍. ഇമ്രാന്‍ നസീര്‍, അബദുള്ള ഷെഫീഖ് (9), ഇഫ്തിഖര്‍ അഹമ്മദ് (8), മിസ്ബ ഉള്‍ ഹഖ് (7) എന്നിവരാണ് അടുത്തടുത്ത സ്ഥാനങ്ങളില്‍.
ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമ പ്രകാരമായിരുന്നു പാകിസ്താന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 401 റണ്‍സാണ് നേടിയത്. രചിന്‍ രവീന്ദ്ര (108), കെയ്ന്‍ വില്യംസണ്‍ (95) എന്നിവരുടെ ഇന്നിംഗ്‌സാണ് കിവീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 25.3 ഓവറില്‍ ഒന്നിന് 200 എന്ന നിലയില്‍ നില്‍ക്കെ മഴയെത്തി.
മഴ കനത്തതോടെ പാകിസ്ഥാനെ 21 റണ്‍സിന് വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഫഖര്‍ സമാന്റെ (126) ഇന്നിംഗ്‌സാണ് പാകിസ്ഥാന് തുണയായത്. ഇതോടെ സെമി ഫൈനല്‍ സാധ്യതകള്‍ സജീവമാക്കാനും പാകിസ്ഥാനായി.