Asianet News MalayalamAsianet News Malayalam

ലോകകപ്പ് അടുക്കുകയല്ലേ, പൂജാരയെ ഏകദിനത്തിലെടുക്കാമോ? വെടിക്കെട്ട് സെഞ്ചുറി ആഘോഷമാക്കി ആരാധകര്‍

നിലവില്‍ ഇന്ത്യന്‍ ടീമില്‍ ടെസ്റ്റില്‍ മാത്രമാണ് പൂജാര കളിക്കുന്നത്. അഞ്ച് ഏകദിനങ്ങള്‍ അദ്ദേഹം മുമ്പ് ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട് 51 റണ്‍സ് മാത്രമാണ് സമ്പാദ്യം.

Fans celebrates Cheteshwar Pujara century in Royal London ODI cup
Author
First Published Aug 14, 2022, 10:35 PM IST

ലണ്ടന്‍: ഇംഗ്ലണ്ടില്‍ സ്വപ്‌നഫോം തുടരുകയാണ് ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാര. ഇന്ന് സറെയ്‌ക്കെതിരായ മത്സരത്തില്‍ 131 പന്തില്‍ 174 റണ്‍സാണ് പൂജാര നേടിയത്. അഞ്ച് സിക്‌സും 20  ഫോറും അടങ്ങുന്നതായിരുന്നു പൂജാരയുടെ ഇന്നിംഗ്‌സ്. വാര്‍വിക്ഷെയറിനെതിരെ കഴിഞ്ഞ മത്സരത്തിലും താരം സെഞ്ചുറി നേടിയിരുന്നു. അന്ന് 79 പന്തില്‍ 107 റണ്‍സാണ് താരം നേടിയത്.

നിലവില്‍ ഇന്ത്യന്‍ ടീമില്‍ ടെസ്റ്റില്‍ മാത്രമാണ് പൂജാര കളിക്കുന്നത്. അഞ്ച് ഏകദിനങ്ങള്‍ അദ്ദേഹം മുമ്പ് ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട് 51 റണ്‍സ് മാത്രമാണ് സമ്പാദ്യം. എന്നാല്‍ ഇപ്പോഴത്തെ ഫോം ആധാരമാക്കി അദ്ദേഹത്തെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തുമോ എന്ന് ചോദിക്കുന്നവരുണ്ട്. ചില ട്വീറ്റുകള്‍ കാണാം...

മുമ്പ് പൂജാരയെ കുറിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞ വാക്കുകളും ട്വിറ്ററില്‍ ഇപ്പോള്‍ പ്രചരിക്കുന്നു. ഇന്ത്യയുടെ ഏകദിന ടീമില്‍ നാലാം നമ്പറില്‍ കളിക്കാന്‍ പാകമായ താരമാണ് പൂജാരയെന്നാണ് ഗാംഗുലി പറഞ്ഞത്. ഏകദിന ലോകകപ്പ് വരാനിരിക്കെ പൂജാരയ്ക്ക് അവസരം നല്‍കണമെന്നും ആരാധകര്‍ ഉന്നയിക്കുന്നു. ചി ട്വീറ്റുകള്‍ വായിക്കാം...

ടീം ക്യാപ്റ്റന്‍ കൂടിയായ പൂജാരയുടെ സെഞ്ചുറി കരുത്തില്‍ സസെക്‌സ് കൂറ്റന്‍ ജയം സ്വന്തമാക്കിയിരുന്നു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 378 റണ്‍സാണ് സസെക്‌സ് നേടിയത്. 

104 റണ്‍സ് നേടിയ ടോം ക്ലര്‍ക്കും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ സറെ 31.4 ഓവറില്‍ 162ന് എല്ലാവരും പുറത്തായി. റ്യാന്‍ പട്ടേല്‍ (65), ടോം ലെവസ് (57) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. അരിസ്റ്റിഡെസ് കാര്‍വെലസ് നാല് വിക്കറ്റെടുത്തു.

Follow Us:
Download App:
  • android
  • ios