വെറ്ററന്‍ താരങ്ങള്‍ക്കും കളിക്കാനുള്ള അവസരമുണ്ടായി. അതിലൊരാളായിരുന്നു മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം (CSK) ഇമ്രാന്‍ താഹിര്‍ (Imran Tahir). ഇപ്പോഴും ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ സജീവമാണ് ദക്ഷിണാഫ്രിക്കന്‍ താരം.
ദുബായ്: ടി20 ക്രിക്കറ്റിന്റെ ആവിര്‍ഭാവത്തോടെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഫ്രാഞ്ചൈസി ക്രിക്കറ്റുകള്‍ ആരംഭിക്കുന്നത്. വിവിധ ക്രിക്കറ്റ് ലീഗുകളില്‍ താരങ്ങള്‍ കളിച്ചുതുടങ്ങി. വെറ്ററന്‍ താരങ്ങള്‍ക്കും കളിക്കാനുള്ള അവസരമുണ്ടായി. അതിലൊരാളായിരുന്നു മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം (CSK) ഇമ്രാന്‍ താഹിര്‍ (Imran Tahir). ഇപ്പോഴും ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ സജീവമാണ് ദക്ഷിണാഫ്രിക്കന്‍ താരം.
ഓസ്‌ട്രേലിയയില്‍ നടക്കുന്ന അടുത്ത ടി20 ലോകകപ്പ് കളിക്കാന്‍ താന്‍ ഫിറ്റാണെന്നാണ് താഹിര്‍ പറയുന്നത്. താഹിറിന്റെ വാക്കുകള്‍... ''ടി20 മരങ്ങള്‍ക്ക് ഞാനിപ്പോഴും തയ്യാറാണ്. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ലോകകപ്പില്‍ കളിക്കാനാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. വിവിധ ടി20 ലീഗുകളില്‍ ഞാന്‍ പുറത്തെടുത്ത പ്രകടനം സെലക്റ്റര്‍മാര്‍ പരിഗണിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. കളിക്കാനുള്ള അര്‍ഹതയുണ്ടെന്നാണ് എന്റെ വിശ്വാസം.'' താഹിര്‍ പറഞ്ഞു.

പാകിസ്ഥാനില്‍ ജനിച്ച് ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയ താഹിര്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്നതിനെ കുറിച്ചും സംസാരിച്ചു. ''പാകിസ്ഥാനില്‍ ഞാന്‍ ഓവര്‍സീസ് താരമാണെന്ന് പറയുന്നത് അത്ഭുതം തോന്നാറുണ്ട്. ഞാന്‍ ജനിച്ചതും കളിച്ചുവളര്‍ന്നതും പാകിസ്ഥാനിലെ ഗ്രൗണ്ടുകളിലാണ്. എന്നാല്‍ ഞാന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിനോട് കടപ്പെട്ടിരിക്കുന്നു. അവരാണ് എനിക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാന്‍ അവസരം നല്‍കിയത്.'' താഹിര്‍ വിശദമാക്കി.
എന്റെ പരിചയസമ്പത്ത് യുവതാരങ്ങളുമായി പങ്കുവെക്കുന്നതില്‍ ബുദ്ധിമുട്ടില്ലെന്നും ഭാവിയില്‍ സ്പിന്‍ ബൗളിംഗ് പരിശീലകനായേക്കാമെന്നും താഹിര്‍ കൂട്ടിച്ചേര്‍ത്തു. 2019 ഏകദിന ലോകകപ്പിലാണ് താഹിര്‍ അവസാനമായി ദക്ഷിണാഫ്രിക്കന്‍ ജേഴ്‌സിയണിഞ്ഞത്. ഇടയ്ക്ക് വിരമിക്കുമെന്ന വാര്‍ത്തകള്‍ വന്നെങ്കിലും അദ്ദേഹം തള്ളികളഞ്ഞു.
