Asianet News MalayalamAsianet News Malayalam

എല്ലാം ശരിയാവും; ഋഷഭ് പന്തിന് ഇന്ത്യന്‍ ഇതിഹാസത്തിന്റെ പിന്തുണ

ഋഷഭ് പന്താണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റിലെ ചര്‍ച്ചാവിഷയം. സാഹചര്യം അറിഞ്ഞ് കളിക്കാന്‍ താരത്തിന് കഴിയുന്നില്ലെന്നാണ് പ്രധാന വിമര്‍ശനം. മോശം ഷോട്ട് കളിച്ചാണ് പന്ത് പലപ്പോഴും പുറത്താവുന്നത്.

Former India cricketer Sunil Gavaskar supports Rishabh Pant
Author
Bengaluru, First Published Sep 22, 2019, 5:33 PM IST

ബംഗളൂരു: ഋഷഭ് പന്താണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റിലെ ചര്‍ച്ചാവിഷയം. സാഹചര്യം അറിഞ്ഞ് കളിക്കാന്‍ താരത്തിന് കഴിയുന്നില്ലെന്നാണ് പ്രധാന വിമര്‍ശനം. മോശം ഷോട്ട് കളിച്ചാണ് പന്ത് പലപ്പോഴും പുറത്താവുന്നത്. ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോഡും പന്തിന്റെ ബാറ്റിങ് ശൈലിയെ വിമിര്‍ശിച്ചിരുന്നു. 

ഇതിനിടെ പന്തിനെ നാലാം സ്ഥാനത്ത് ഇറക്കി അഞ്ചാം സ്ഥാനത്ത് കളിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ ആകാശ് ചോപ്ര അഭിപ്രായപ്പെട്ടിരുന്നു. 

ഇപ്പോഴിത ഇതിഹാസതാരം സുനില്‍ ഗവാസ്‌കറും അതേ അഭിപ്രായം പറഞ്ഞിരിക്കുന്നു. ഗവാസ്‌കര്‍ തുടര്‍ന്നു... ''പന്തിനെ നാലാം സ്ഥാനത്ത് നിന്ന് ഇറക്കണം. അഞ്ചാമനായി കളിക്കട്ടെ. ആ സ്ഥാനത്ത് സമ്മര്‍ദ്ദമില്ലാതെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ പന്തിന് സാധിക്കും. ഒരുപക്ഷെ പന്തിന് മോശം ഫോമിനേയും മറികടക്കാന്‍ ഇതിലൂടെ സാധിച്ചേക്കും.

പരിചയസമ്പത്തുകൊണ്ടാണ് ഒരാള്‍ മികച്ച താരമായി മാറുന്നത്. അദ്ദേഹത്തിന്റെ ഷോട്ട് സെലക്ഷന്‍ മെച്ചപ്പെട്ട് വരും. ഇപ്പോള്‍ താരത്തെ സംരക്ഷിക്കുകയാണ് വേണ്ടത്. പുറമെ നിന്ന് അഭിപ്രായം പറഞ്ഞ് താരത്തിന് സമ്മര്‍ദ്ദം കൂട്ടരുത്.'' ഗവാസ്‌കര്‍ പറഞ്ഞുനിര്‍ത്തി.

Follow Us:
Download App:
  • android
  • ios