ലെഗ് സ്പിന്നർ ആയിരുന്ന സുരേഷ് കുമാർ ഇന്ത്യൻ അണ്ടർ 19 ടീമിനു വേണ്ടിയും കളിച്ചിട്ടുണ്ട്. ഉമ്രി എന്ന പേരിലാണ് സുരേഷ് കുമാർ അറിയപ്പെട്ടിരുന്നത്.

ആലപ്പുഴ: മുൻ കേരളാ രഞ്ജി താരം എം സുരേഷ് കുമാർ ( 47) ജീവനൊടുക്കി. ആലപ്പുഴ പഴവീട്ടിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ലെഗ് സ്പിന്നർ ആയിരുന്ന സുരേഷ് കുമാർ ഇന്ത്യൻ അണ്ടർ 19 ടീമിനു വേണ്ടിയും കളിച്ചിട്ടുണ്ട്. ' ഉമ്രി ' എന്ന പേരിലാണ് സുരേഷ് കുമാർ അറിയപ്പെട്ടിരുന്നത്. വിരമിച്ച ശേഷം റെയിൽവേയിൽ ജോലി ചെയ്തു വരികയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

മികച്ച ഓഫ് സ്പിന്നർ എന്ന് പേരെടുത്ത സുരേഷ് കുമാർ കേരളത്തിനായി ഒട്ടേറെ മത്സരങ്ങളിൽ ബാറ്റും ബോളും കൊണ്ട് മികച്ച പ്രകടനം നടത്തിയ താരമാണ്. 1990-ൽ രാഹുൽ ദ്രാവിഡിന്‍റെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യൻ അണ്ടർ-19 ടീമിൽ അംഗമായിരുന്നു. മുൻ ന്യൂസീലൻഡ് ക്യാപ്റ്റൻ സ്റ്റീഫൻ ഫ്ളെമിങ്ങും ഡിയോൺ നാഷും ഉൾപ്പെട്ട കിവീസ് യുവനിരയ്ക്കെതിരേ യൂത്ത് ടെസ്റ്റും ഏകദിന പരമ്പരയും കളിച്ചിട്ടുണ്ട്.

72 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി ഒരു സെഞ്ച്വറിയടക്കം 1657 റൺസും 196 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഏഴ് അർധ സെഞ്ചുറികളും 12 തവണ അഞ്ചു വിക്കറ്റ് നേട്ടവും സ്വന്തമാക്കി. 51 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 433 റൺസും 52 വിക്കറ്റുകളും സ്വന്തമാക്കി. 1994-95 രഞ്ജി സീസണിൽ തമിഴ്നാടിനെ ആദ്യമായി കീഴടക്കിയ കേരള രഞ്ജി ട്രോഫി ടീമിലെ പ്രധന താരമായിരുന്നു സുരേഷ്.