Asianet News MalayalamAsianet News Malayalam

ഗാംഗുലിക്കൊപ്പം ധോണി ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യ കൂടുതല്‍ വിജയങ്ങള്‍ നേടിയേനെ: ഗ്രെയിം സ്മിത്ത്

ധോണിയെ പോലെ ഒരു താരമുണ്ടായിരുന്നെങ്കില്‍ ക്യാപ്റ്റനെ നിലയില്‍ സൗരവ് ഗാംഗുലിക്ക് കൂടുതല്‍ വിജയങ്ങള്‍ നേടമായിരുന്നെന്ന് വ്യക്തമാക്കി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഗ്രെയിം സ്മിത്ത്.

former south african captain talking on dhoni and ganguly
Author
Mumbai, First Published Jul 15, 2020, 2:28 PM IST

മുംബൈ: ധോണിയെ പോലെ ഒരു താരമുണ്ടായിരുന്നെങ്കില്‍ ക്യാപ്റ്റനെ നിലയില്‍ സൗരവ് ഗാംഗുലിക്ക് കൂടുതല്‍ വിജയങ്ങള്‍ നേടമായിരുന്നെന്ന് വ്യക്തമാക്കി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഗ്രെയിം സ്മിത്ത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടഡ് എന്ന ചാറ്റ് ഷോയിലാണ് സ്മിത്ത് ഇക്കാര്യം വ്യക്തമാക്കിയത്. ഗാംഗുലിക്ക് കീഴിലാണ് ധോണി അരങ്ങേറിയതെങ്കിലും ഒരുപാട് മത്സരങ്ങില്‍ ഇരുവരും ഒരുമിച്ച് കളിച്ചിട്ടില്ല. 

ധോണിയുടെ ബാറ്റിങ്ങാണ് ഇരുവരും തമ്മിലുള്ള ക്യാപ്റ്റന്‍സിയിലെ പ്രധാന വ്യത്യാസമെന്ന് സ്മിത്ത് പറഞ്ഞു. അദ്ദേഹം തുടര്‍ന്നു... ''മധ്യനിരയില്‍ ഏറ്റവും ശാന്തമായി കളികള്‍ അവസാനിപ്പിക്കാനും ജയിപ്പിക്കാനും പൂര്‍ത്തിയാക്കാനും ധോണി പ്രകടിപ്പിച്ച വൈദഗ്ധ്യം ഗാംഗുലിയുടെ ടീമില്‍ മിസ് ചെയ്യുന്നുണ്ട്.  

ഗാംഗുലിയുടെയും ധോണിയുടെയും ക്യാപ്റ്റന്‍സി തമ്മിലുള്ള പ്രധാന വ്യത്യാസം ധോണി എന്ന താരം തന്നെയാകാനാണ് സാധ്യത. ഇരുവരുടെയും ടീമുകള്‍ തമ്മിലുള്ള പ്രധാന വ്യത്യാസവും അതുതന്നെ.'' സ്മിത്ത് പറഞ്ഞു.

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ലോക ക്രിക്കറ്റിനെ അടക്കി ഭരിക്കുന്ന കാലത്ത് കളിക്കാനുള്ള ഭാഗ്യമോ നിര്‍ഭാഗ്യമോ, എന്തു വിളിച്ചാലും, ലഭിച്ച ക്യാപ്റ്റനാണ് ഗാംഗുലി. അക്കാലത്താണ് അദ്ദേഹം കൂടുതല്‍ വിജയങ്ങള്‍ നേടിയതെന്നും ഓര്‍ക്കണം. 

ഗാംഗുലിയുടെ ടീമില്‍ ധോണിയേപ്പോലൊരു താരം കൂടിയുണ്ടായിരുന്നെങ്കിലുള്ള അവസ്ഥ ആലോചിച്ചു നോക്കൂ. ആ ടീം കൂടുതല്‍ ശക്തമാകുമായിരുന്നുവെന്ന് മാത്രമല്ല, ഗാംഗുലിക്ക് കീഴില്‍ ഇന്ത്യന്‍ ടീം കൂടുതല്‍ കിരീടങ്ങളും നേടിയേനെ.'' സ്മിത്ത് പറഞ്ഞുനിര്‍ത്തി.

Follow Us:
Download App:
  • android
  • ios