Asianet News MalayalamAsianet News Malayalam

South Africa vs India : സുവര്‍ണാവസരം; കോലിപ്പട ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടുമെന്ന് മുന്‍താരം

ടീം ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നേടാനാവാത്ത ബാലികേറാമലയാണ് ദക്ഷിണാഫ്രിക്ക. ഒരിക്കല്‍ മാത്രം നേടിയ സമനിലയാണ് ഏറ്റവും മികച്ച പ്രകടനം. 

Former wicketkeeper Saba Karim predicts Team India win Test series in South Africa under Virat Kohli
Author
Johannesburg, First Published Dec 19, 2021, 11:30 AM IST

ജൊഹന്നസ്‌ബര്‍ഗ്: വിരാട് കോലിയും (Virat Kohli) സംഘവും ദക്ഷിണാഫ്രിക്കയില്‍ (India Tour of South Africa 2021-22) ചരിത്ര ടെസ്റ്റ് പരമ്പര ജയം നേടുമെന്ന് മുന്‍ സെലക്‌ടര്‍ സാബാ കരീം (Saba Karim). മൂന്ന് ടെസ്റ്റുകളുടെ പരമ്പര നേടാന്‍ ടീം ഇന്ത്യക്ക് (Team India) ഇത് സുവര്‍ണാവസരമാണ് എന്ന് മുന്‍താരം പറയുന്നു. പരമ്പരയുടെ അന്തിമ ഫലം എന്താകുമെന്ന് സാബാ കരീം പ്രവചിച്ചു. 

ടീം ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നേടാനാവാത്ത ബാലികേറാമലയാണ് ദക്ഷിണാഫ്രിക്ക. 1992/93 സീസണ്‍ മുതലിങ്ങോട്ട് ഏഴ് തവണ പര്യടനം നടത്തിയപ്പോള്‍ ആറ് പരമ്പര ജയങ്ങള്‍ പ്രോട്ടീസിനൊപ്പം നിന്നു. 2010/11 സീസണില്‍ എം എസ് ധോണിക്ക് കീഴില്‍ ടെസ്റ്റ് പരമ്പര സമനിലയിലാക്കിയതാണ് ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനം.  

'ടെസ്റ്റ് പരമ്പര 2-0നോ 2-1നോ ഇന്ത്യ നേടും. ഏകദിന പരമ്പരയില്‍ എന്തായാലും ദക്ഷിണാഫ്രിക്കയ്‌ക്ക് മേല്‍ ഇന്ത്യക്ക് മേധാവിത്വമുണ്ട്' എന്നുമാണ് സാബാ കരീമിന്‍റെ വാക്കുകള്‍. 

'ആവര്‍ത്തിക്കും ഓസ്‌ട്രേലിയയിലെ പ്രകടനം'

'ഓസ്‌ട്രേലിയയില്‍ തെളിയിക്കപ്പെട്ട ബഞ്ചിലെ കരുത്ത് ഇന്ത്യക്ക് മുതല്‍ക്കൂട്ടാണ്. അഞ്ചോ ആറോ സ്ഥിരം താരങ്ങളില്ലാതെയാണ് നാലാം ടെസ്റ്റ് വിജയിച്ചത്. റിസര്‍വ് താരങ്ങളിലെ കരുത്ത് ഇത് കാട്ടുന്നു. ഈ ശക്തിപ്രകടനം ദക്ഷിണാഫ്രിക്കയിലും പ്രതീക്ഷിക്കുന്നു. പരിചയസമ്പത്തുള്ള സ്‌ക്വാഡാണ് എന്നതിനാല്‍ പരമ്പര നേടാനുള്ള സുവര്‍ണാവസരമാണിത്. പ്രതീക്ഷ നല്‍കുന്ന യുവതാരങ്ങളും ഒപ്പമുണ്ട്. ദക്ഷിണാഫ്രിക്കയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഈ ടീം സന്തുലിതമാണ്'- സാബാ കരീം കൂട്ടിച്ചേര്‍ത്തു. 

ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്കായി ഇന്ത്യന്‍ സ്‌ക്വാഡ് ഇതിനകം ദക്ഷിണാഫ്രിക്കയില്‍ എത്തിയിട്ടുണ്ട്. ഡിസംബര്‍ 26നാണ് ഒന്നാം ടെസ്റ്റിന് തുടക്കമാവുക. ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര ജയമാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്. പരിക്ക് കാരണം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും സ്‌പിന്നര്‍മാരായ രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡിലില്ല. ഏകദിന പരമ്പരയില്‍ ഇവര്‍ മടങ്ങിയെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. രോഹിത് ശര്‍മ്മയാണ് ഏകദിന ടീം നായകന്‍. എന്നാല്‍ ഏകദിന ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ക്യാപ്റ്റന്‍സ്ഥാനം നഷ്‌ടമായ വിരാട് കോലി ഏകദിന പരമ്പരയില്‍ കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. 

ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്

വിരാട് കോലി(ക്യാപ്റ്റന്‍), പ്രിയങ്ക് പാഞ്ചല്‍, കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), രവിചന്ദ്ര അശ്വിന്‍, ജയന്ത് യാദവ്, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്‌പ്രീത് ബുമ്ര, ഷര്‍ദ്ദുള്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്.

Ganguly on Kohli : വിരാട് കോലിയുടെ മനോഭാവം ഏറെയിഷ്‌ടം, പക്ഷേ അവന്‍ ഒരുപാട് വഴക്കിടും: ഗാംഗുലി

Latest Videos
Follow Us:
Download App:
  • android
  • ios