രാജ്യത്തെ കൂടുതലും പേരും താരങ്ങളെയാണ് പിന്തുണയ്ക്കുന്നെതും ടീമിനെ അല്ലെന്നുമാണ് ഗംഭീറിന്റെ പക്ഷ. എന്നാല്‍ ഇതൊന്നും ആരും തുറന്ന് കാണിക്കാന്‍ തയ്യാറാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിലെ താരാധനയെ വിമര്‍ശിച്ച് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. 2007, 2011 വര്‍ഷങ്ങളിലെ ലോകകപ്പ് നേട്ടങ്ങള്‍ ഉദാഹരണമായെടുത്താണ് ഗംഭീര്‍ വിമര്‍ശനം ഉന്നയിച്ചത്. എന്നാല്‍ ഇതിഹാസ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ പേരെടുത്ത് പറഞ്ഞിട്ടുമില്ല. രാജ്യത്തെ കൂടുതലും പേരും താരങ്ങളെയാണ് പിന്തുണയ്ക്കുന്നെതും ടീമിനെ അല്ലെന്നുമാണ് ഗംഭീറിന്റെ പക്ഷ. എന്നാല്‍ ഇതൊന്നും ആരും തുറന്ന് കാണിക്കാന്‍ തയ്യാറാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
ഗംഭീറിന് ധോണിയോടുള്ള വിരോധം ഇന്നും ഇന്നലേയും തുടങ്ങിയതല്ല. ഗംഭീര്‍ പലപ്പോഴായി അത് പ്രകടമാക്കിയിട്ടുമുണ്ട്. ഇന്ന് അദ്ദേഹം പറഞ്ഞതിങ്ങനെ... ''2007 ടി20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും ശരിക്കും ഹീറോ യുവരാജ് സിംഗായിരുന്നു. രണ്ട് ലോകകപ്പിലും ഇന്ത്യയെ ഫൈനലിലെത്തിച്ചത് യുവരാജാണ്. എന്നാല്‍ ഒരു വ്യക്തിയും അദ്ദേഹത്തിന്റെ പി ആര്‍ ടീമും ചേര്‍ന്ന് അദ്ദേഹത്തെ 2007, 2011 ലോകകപ്പുകളുടെ ഹീറോയാക്കി മാറ്റി. യുവരാജ് എപ്പോഴും പറയാറുണ്ട്, ഞാന്‍ ലോകകപ്പ് നേടിയെന്ന്. അദ്ദേഹമായിരുന്നു രണ്ട് ലോകകപ്പുകളിലേയും ഹീറോ. എന്നാല്‍ ഈ രണ്ട് ലോകകപ്പുകളെ കുറിച്ച് പറയുമ്പോഴും യുവരാജിന്റെ പേര് ആരും പറയുന്നത് കേട്ടിട്ടില്ല. ഒരു വ്യക്തിയും അദ്ദേഹത്തിന്റെ പിആര്‍ ടീമും അദ്ദേഹത്തെ മറ്റുള്ളവരേക്കാള്‍ വലുതാക്കി ചിത്രീകരിച്ചു. അതുകൊണ്ടാണ് യുവരാജിന്റെ പേര് പറയായത്തത്.'' ഗംഭീര്‍ പറഞ്ഞു.
''രണ്ട് ലോകകപ്പുകളും നേടിയത് ഒരു വ്യക്തിയല്ല. ഒരു ടീമാണ്. ഒരു വ്യക്തിയെ മാത്രമായി ചിത്രീകരിക്കുന്നത് അയാളുടെ പിആര്‍ ടീമും മാര്‍ക്കറ്റിംഗുമൊക്കെയാണ്. വലിയ ടൂര്‍ണമെന്റുകള്‍ വ്യക്തിഗതമായി നേടാനാകില്ല. അങ്ങനെയായിരുന്നെങ്കില്‍ ഇന്ത്യ എത്രയോ ലോകകപ്പുകള്‍ നേടുമായിരുന്നു. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ടീമാണ് വലുത്. താരങ്ങള്‍ അല്ല. ഇവിടെ നേരെ തിരിച്ചായതുകൊണ്ടാണ് ഇന്ത്യക്ക് ഐസിസി ടൂര്‍ണമെന്റുകളില്‍ മികവ് പുലര്‍ത്താനും കിരീടം നേടാനും സാധിക്കാത്തത്.'' ഗംഭീര്‍ പറഞ്ഞു.
1983 ലോകകപ്പ് വിജയം ഗംഭീര്‍ ഉദാഹരണമായി പറഞ്ഞു. ''ആ ലോകകപ്പില്‍ കപില്‍ ദേവ് കപ്പുയര്‍ത്തുന്ന ചിത്രമാണ് ആളുകളുടെ മനസില്‍. എന്നാല്‍ മോഹിന്ദര്‍ അമര്‍നാഥിന്റെ പ്രകടനം ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ.? ഫൈനലിലും സെമി ഫൈനലിലും താരമായത് അദ്ദേഹമായിരുന്നു. ഇതാര്‍ക്കും അറിയില്ല. ഇതുതന്നെയാണ് പ്രശ്‌നം'' ഗംഭീര്‍ പറഞ്ഞുനിര്‍ത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം

