ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്ക എ ടീമിനെതിരെ ഇന്ത്യ എ ഭേദപ്പെട്ട സ്കോർ നേടി. റുതുരാജ് ഗെയ്കവാദിന്റെ സെഞ്ചുറിയുടെയും (101) ക്യാപ്റ്റൻ തിലക് വർമയുടെ അർധശതകത്തിന്റെയും (60) മികവിൽ ഇന്ത്യ 277 റൺസെടുത്തു. ശ്രീലങ്കയുടെ വിജയലക്ഷ്യം 278 റൺസാണ്.
ധാംബുല്ല: ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ആദ്യ മത്സരരത്തില്‍ ഇന്ത്യ എ ടീമിനെതിരെ ശ്രീലങ്ക എ ടീമിന് 278 റണ്‍സ് വിജയലക്ഷ്യം. ധാംബുല്ലയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് വേണ്ടി റുതുരാജ് ഗെയ്കവാദ് (114 പന്തില്‍ 101) സെഞ്ചുറി നേടി. ക്യാപ്റ്റന്‍ തിലക് വര്‍മ 97 പന്തില്‍ 60 റണ്‍സെടുത്തു. ഓപ്പണറായെത്തിയ വൈഭവ് സൂര്യവംശിക്ക് (14) തിളങ്ങാന്‍ കഴിഞ്ഞില്ല. ആറ് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ശ്രീലങ്കയ്ക്ക് വേണ്ടി മുഹമ്മദ് ഷിറാസ് രണ്ട് വിക്കറ്റെടുത്തു. പരമ്പരയിലെ ആദ്യത്തെ മത്സരമാണ് ഇന്ന് നടക്കുന്നത്. അഫ്ഗാനിസ്ഥാന്‍ എയാണ് പരമ്പരയിലെ മറ്റൊരു ടീം.
ഇന്ന് സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. മൂന്ന് ഫോറടിച്ച് ആത്മവിശ്വാസത്തോടെ തുടങ്ങിയ വൈഭവിനെ നാലാം ഓവറില്‍ തന്നെ ഇന്ത്യക്ക് നഷ്ടമായി. തോട്ടടുത്ത ഓവറില്‍ പ്രഭ്‌സിമ്രാന്‍ സിംഗും (2) മടങ്ങി. ഇതോടെ രണ്ടിന് 16 എന്ന നിലയിലായി ഇന്ത്യ. തുടര്‍ന്ന് റുതുരാജ് - പ്രിയാന്‍ഷ് സഖ്യം ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ഇരുവരും 53 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ പ്രിയാന്‍ഷ് റണ്ണൗട്ടായി. 32 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും നാല് ഫോറും നേടി.
തുടര്‍ന്ന് റുതുരാജ് - തിലക് സഖ്യമാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും 150 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതിനിടെ റുതുരാജ് സെഞ്ചുറി പൂര്‍ത്തിയാക്കുകയും ചെയ്തു. മൂന്ന് സിക്‌സും ആറ് ഫോറും നേടിയ റുതുരാജ് 44-ാം ഓവറില്‍ മടങ്ങുകയായിരുന്നു. വൈകാതെ തിലകും പവലിയനില്‍ തിരിച്ചെത്തി. തിലകിന്റെ ഇന്നിംഗ്‌സിന് അല്‍പം കൂടി വേഗമുണ്ടായിരുന്നെങ്കില്‍ ഇന്ത്യക്ക് കൂടുതല്‍ റണ്‍സ് നേടാമായിരുന്നു. 97 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും രണ്ട് ഫോറുമാണ് നേടിയത്. 45-ാം ഓവറില്‍ മടങ്ങി. ആയുഷ് ബദോനിയാണ് (24) പുറത്തായ മറ്റൊരു താരം. സൂര്യന്‍ഷ് ഷെഡ്‌ഗെ (26), അനുകൂല്‍ റോയ് (1) പുറത്താവാതെ നിന്നു.
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: വൈഭവ് സൂര്യവംശി, പ്രഭ്‌സിമ്രാന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), പ്രിയാന്‍ഷ് ആര്യ, റുതുരാജ് ഗെയ്കവാദ്, തിലക് വര്‍മ്മ (ക്യാപ്റ്റന്‍), ആയുഷ് ബദോനി, അനുകുല്‍ റോയ്, സൂര്യന്‍ഷ് ഷെഡ്ഗെ, അന്‍ഷുല്‍ കാംബോജ്, അര്‍ഷാദ് ഖാന്‍, വിപ്രജ് നിഗം.
ബെഞ്ച്: നിശാന്ത് സിന്ധു, യാഷ് താക്കൂര്‍, യുധ്‌വീര്‍ സിംഗ് ചരക്, കുമാര്‍ കുശാഗ്ര.

