ഇംഗ്ലണ്ടിനെതിരെ നാലാം ട്വന്റി 20യിലും ടീം പ്രതിസന്ധിയിലായപ്പോഴായിരുന്നു ഹാര്‍ദികിന്റെ വരവ്.

മുംബൈ: ചാംപ്യന്‍സ് ട്രോഫിക്കൊരുങ്ങുന്ന ടീം ഇന്ത്യയ്ക്ക് വലിയ ആത്മവിശ്വാസമാണ് ഹാര്‍ദിക് പാണ്ഡ്യയുടെ ഫോം. ടി20യില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയ താരം ചാംപ്യന്‍സ് ട്രോഫിയിലും തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 2023 ഏകദിന ലോകകപ്പിലെ ഈ പരിക്കും പിന്നാലെയുള്ള ഹര്‍ദികിന്റെ പുറത്താലും ഇന്നും ആരാധകര്‍ക്ക് വേദനയാണ്. ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങുന്ന ഹാര്‍ദിക്കിനെ ഇന്ത്യ ലോകകപ്പില്‍ വളരെയേറെ മിസ് ചെയ്തു. പ്രത്യേകിച്ച് ഫൈനലില്‍.

പിന്നാലെ ട്വന്റി 20 ലോകകപ്പില്‍ ഹാര്‍ദിക് തിളങ്ങി. ഫൈനലില്‍ അവസാന ഓവറില്‍ ആത്മവിശ്വാസത്തോടെ പന്തെറിഞ്ഞ് കപ്പ് നേടി കരുത്തുകാട്ടി ആരാധകരുടെ പാണ്ഡ്യ ബ്രോ. ഇംഗ്ലണ്ടിനെതിരെ നാലാം ട്വന്റി 20യിലും ടീം പ്രതിസന്ധിയിലായപ്പോഴായിരുന്നു ഹാര്‍ദികിന്റെ വരവ്. പിന്നെ വെടിക്കെട്ട് ഹര്‍ദികിന്റെ വാക്കുകള്‍ ആരാധകര്‍ക്കും ആവേശമാണ്. ആരാധകരുടെ ആവേശമാണം തനിക്ക് ഊര്‍ജമെന്ന് പാണ്ഡ്യ കഴിഞ്ഞ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പോരാടി വീണുപോയ ഹര്‍ദിക് പണ്ഡ്യ ഇത്തവണ വരുന്നത് കൂടുതല്‍ കരുത്തനായാണ്. 

ഇംഗ്ലണ്ടിനെതിരെ തിളങ്ങാനായില്ലെങ്കിലും എലൈറ്റ് പട്ടികയില്‍ സഞ്ജു! രോഹിത്തും ജയ്‌സ്വാളും നേരത്തെ എത്തി

ഹാര്‍ദികിന്റെ ഫോമില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് ടീം ഇന്ത്യ. വീണ്ടുമൊരു കിരീടം നാട്ടിലെത്തിക്കാന്‍ ഹാര്‍ദികിന്റെ ഓള്‍റൗണ്ട് മികവ് അനിവാര്യമാണ്. അഞ്ച് മത്സരങ്ങളില്‍ 112 റണ്‍സാണ് ഹാര്‍ദിക് അടിച്ചെടുത്തത്. പിന്നാലെ അഞ്ച് വിക്കറ്റ് വീഴ്ത്താനും താരത്തിന് സാധിച്ചു.

ഇംഗ്ലണ്ടിനെതിരെ വാംഖഡെയില്‍ നടന്ന അഞ്ചാം ടി20യില്‍ 150 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ നേടിയത്. 248 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 10.3 ഓവറില്‍ 97 റണ്‍സിന് എല്ലാവരും പുറത്തായി. മുൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് ഷമി, രണ്ട് വിക്കറ്റ് വീതം നേടിയ ശിവം ദുബെ, അഭിഷേക് ശര്‍മ, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 55 റണ്‍സ് നേടിയ ഫിലിപ്പ് സാള്‍ട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ അഭിഷേക് ശര്‍മയുടെ സെഞ്ചുറിയാണ് (54 പന്തില്‍ 135) കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ജയത്തോടെ ഇന്ത്യ പരമ്പര 4-1ന് സ്വന്തമാക്കി.