മലയാളി താരം സഞ്ജു സാംസണ് കോണ്‍ട്രാക്റ്റില്‍ ഇടം ലഭിച്ചിരുന്നു. ഏകദിനത്തില്‍ മാത്രം കളിക്കുന്ന സഞ്ജുവിന് എങ്ങനെ കോണ്‍ട്രാക്റ്റ് ലഭിച്ചുവെന്ന് ചോദിക്കുന്നവരുണ്ട്.
മുംബൈ: ബിസിസിഐ വാര്‍ഷിക കരാറില്‍ 30 ഇന്ത്യന്‍ താരങ്ങളാണ് ഉള്‍പ്പെട്ടത്. ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കാതെ മുങ്ങിനടന്ന ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവരെ കോണ്‍ട്രാക്റ്റില്‍ നിന്നൊഴിവാക്കിയിരുന്നു. ഇരുവരും ഇന്ത്യക്ക് വേണ്ടി മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരങ്ങളാണ്. എന്നാല്‍ അച്ചടക്ക നടപടിയെന്നോണം ഇരുവരേയും കരാറില്‍ നിന്നൊഴിവാക്കുകയായിരുന്നു. ദേശീയ ടീമിന്റെ മത്സരങ്ങളിലോ പരിക്കിലോ അല്ലെങ്കില്‍ താരങ്ങള്‍ നിര്‍ബന്ധമായും ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കണം എന്ന നിര്‍ദേശം ബിസിസിഐ സെക്രട്ടറി ജയ് ഷാ താരങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇതൊന്നും അനുസരിക്കാന്‍ ഇരുവരും തയ്യാറായിരുന്നില്ല.
മലയാളി താരം സഞ്ജു സാംസണ് കോണ്‍ട്രാക്റ്റില്‍ ഇടം ലഭിച്ചിരുന്നു. ഏകദിനത്തില്‍ മാത്രം കളിക്കുന്ന സഞ്ജുവിന് എങ്ങനെ കോണ്‍ട്രാക്റ്റ് ലഭിച്ചുവെന്ന് ചോദിക്കുന്നവരുണ്ട്. സഞ്ജുവിനെ രക്ഷിച്ചത് ഒരേയൊരു ഇന്നിംഗ്‌സാണ്. കഴിഞ്ഞ വര്‍ഷം ബോളണ്ട് പാര്‍ക്കില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയ ആദ്യ ഏകദിന സെഞ്ചുറിയാണ് സഞ്ജുവിന് കരാറൊരുക്കിയത്. മൂന്നാമതായി ക്രീസിലെത്തിയ സഞ്ജു 114 പന്തില്‍ നിന്ന് 108 റണ്‍സാണ് അടിച്ചെടുത്തത്. ഇന്നിംഗ്‌സിന്റെ ബലത്തില്‍ ഇന്ത്യ 78 റണ്‍സിന് ജയിക്കുകയും ചെയ്തു. മാത്രമല്ല, സഞ്ജു രഞ്ജി ട്രോഫി കളിച്ചതും ഗുണം ചെയ്തു. ആഭ്യന്തര ക്രിക്കറ്റും കളിച്ചതോടെ സഞ്ജുവിനെ ഒഴിവാക്കാതെ തരമില്ലായിരുന്നു.
കിഷനേയും ശ്രേയസിനേയും പൊലെയല്ല! ഹാര്‍ദിക്കിന് ലഭിച്ച പരിഗണന മറ്റൊന്ന്; വ്യക്തമാക്കി ബിസിസിഐ
ദേശീയ ടീമിന്റെ മത്സരങ്ങളിലോ പരിക്കിലോ അല്ലെങ്കില്‍ താരങ്ങള്‍ നിര്‍ബന്ധമായും ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കണം എന്ന നിര്‍ദേശം ബിസിസിഐ സെക്രട്ടറി ജയ് ഷാ താരങ്ങള്‍ക്ക് നല്‍കിയിരുന്നു. ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്ത താരങ്ങളോട് യാതൊരു മയവുമുണ്ടാവില്ല നയത്തില്‍ എന്ന വ്യക്തമായ സൂചന നല്‍കുകയാണ് ഇഷാന്‍ കിഷനും ശ്രേയസ് അയ്യര്‍ക്കും എതിരായ നടപടിയിലൂടെ ബിസിസിഐ.

