Asianet News MalayalamAsianet News Malayalam

ടോസ് ഇന്ത്യക്ക്; ഹൈദരാബാദില്‍ ആദ്യ ടി20 അല്‍പസമയത്തിനകം; ടീമില്‍ വന്‍ തിരിച്ചുവരവ്

ബംഗ്ലാദേശിനെ തുരത്തിയോടിച്ച ശേഷം വിന്‍ഡീസിനെ തളയ്‌ക്കാനുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ

Hyderabad T20I Toss and Live Updates
Author
Hyderabad, First Published Dec 6, 2019, 6:42 PM IST

ഹൈദരാബാദ്: ഹൈദരാബാദ് ടി20യില്‍ വിന്‍ഡീസ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ ഇല്ലാതെയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തിയപ്പോള്‍ സഞ്ജുവിന് പുറമെ മുഹമ്മദ് ഷമിക്കും മനീഷ് പാണ്ഡെക്കും കുല്‍ദീപ് യാദവിനും അവസരമില്ല. ട്വന്‍റി 20 റാങ്കിംഗില്‍ ഇന്ത്യ അഞ്ചാമതും വിന്‍ഡീസ് പത്താം സ്ഥാനത്തുമാണ്. 

മത്സരം നടക്കുന്ന വൈകിട്ട് ഏഴ് മണി മുതല്‍ രാത്രി 11 മണി വരെ മഴ പെയ്യാനുള്ള സാധ്യതകള്‍ വിദൂരമാണ് എന്നാണ് കാലാവസ്ഥ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്. മത്സരസമയത്ത് ഏഴ് ശതമാനം മാത്രമാണ് മഴയ്‌ക്ക് സാധ്യത. മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 എച്ച് ഡി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2 ചാനലുകളില്‍ തത്സമയം കാണാം. 

വെസ്റ്റ് ഇന്‍ഡീസ്

Lendl Simmons, Evin Lewis, Brandon King, Shimron Hetmyer, Kieron Pollard(c), Denesh Ramdin(w), Jason Holder, Hayden Walsh, Sheldon Cottrell, Kesrick Williams, Khary Pierre

ഇന്ത്യ

Rohit Sharma, Lokesh Rahul, Virat Kohli(c), Shreyas Iyer, Rishabh Pant(w), Shivam Dube, Washington Sundar, Ravindra Jadeja, Bhuvneshwar Kumar, Deepak Chahar, Yuzvendra Chahal

Follow Us:
Download App:
  • android
  • ios