നിലവില്‍ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് തന്നെയാണ് ഫൈനലിലെ രണ്ടാമത്തെ ടീമാനുള്ള സാധ്യതകള്‍ കൂടുതല്‍. ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് 71.7 വിജയശതമാനവും ഓസ്ട്രേലിയക്ക് 69.2 ഉം ഇംഗ്ലണ്ടിന് 68.7 ഉം വിജയശതമാനമാണുള്ളത്.

ചെന്നൈ: ഓസ്ട്രേലിയയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം റദ്ദാക്കിയതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് ന്യൂസിലന്‍ഡ് യോഗ്യത ഉറപ്പാക്കിയിരിക്കുന്നു. ഫൈനലിലെത്തുന്ന രണ്ടാമത്തെ ടീം ഏതാവും എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.

നിലവില്‍ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് തന്നെയാണ് ഫൈനലിലെ രണ്ടാമത്തെ ടീമാനുള്ള സാധ്യതകള്‍ കൂടുതല്‍. ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് 71.7 വിജയശതമാനവും ഓസ്ട്രേലിയക്ക് 69.2 ഉം ഇംഗ്ലണ്ടിന് 68.7 ഉം വിജയശതമാനമാണുള്ളത്.

ഇംഗ്ലണ്ടിനെതിരായ നാലു മത്സര ടെസ്റ്റ് പരമ്പരയാണ് ഫൈനല്‍ പ്രവേശനം ഉറപ്പാക്കാന്‍ ഇന്ത്യയുടെ മുന്നിലുള്ള അവസാന പരമ്പര. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 4-0നോ, 3-0നോ, 2-0നോ, 2-1നോ പരമ്പര നേടിയാല്‍ ഇന്ത്യ ഫൈനലിലെത്തും. 

അതേസമയം, ഇന്ത്യയെ ഇംഗ്ലണ്ട് 3-1ന് തോല്‍പ്പിച്ചാല്‍ ഇംഗ്ലണ്ടിന് ഫൈനലിലേക്കുള്ള വഴി തെളിയും. 4-0, 3-0, 3-1 മാര്‍ജിനില്‍ ഇന്ത്യയെ കീഴടക്കിയാല്‍ മാത്രമെ ഇംഗ്ലണ്ടിന് ഫൈനലിലെത്താനാവു.

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയുടെ ഫലം അനുസരിച്ചാണ് ഓസ്ട്രേലിയയുടെ സാധ്യതകള്‍. ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര സമനിലയായാല്‍ ഓസ്ട്രേലിയ ഫൈനലിലെത്തും. അല്ലെങ്കില്‍ ഇന്ത്യ രണ്ടില്‍ കൂടുതല്‍ മത്സരങ്ങള്‍ തോല്‍ക്കുകയും ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങള്‍ ജയിക്കാതിരിക്കുകയും ചെയ്താലും ഓസ്ട്രേലിയ ഫൈനലിലെത്തും.