ടോസിലെ നിര്‍ഭാഗ്യം ഇന്ത്യയെ ബാറ്റിംഗിലും പിന്തുടര്‍ന്നു.ആദ്യ ഓവറില്‍ തന്നെ ഇന്ത്യക്ക് ഓപ്പണര്‍ റുതുരജാജ് ഗെയ്ക്‌വാദിനെ നഷ്ടമായി. ഒരു റണ്ണെടുത്ത റുതുരാജിനെ റബാഡ കേശവ് മഹാരാജിന്‍റെ കൈകളിലെത്തിച്ചു. രണ്ടാം വിക്കറ്റില്‍ ശ്രേയസ്‍ അയ്യര്‍ക്കൊപ്പം മികച്ച കൂട്ടുകെട്ടുയര്‍ത്തിയ ഇഷാന്‍ കിഷനാണ് പവര്‍ പ്ലേയില്‍ ഇന്ത്യയെ കാത്തത്. പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സായിരുന്നു ഇന്ത്യ നേടിയത്
കട്ടക്ക്: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ (India-South Africa)പതറുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ 13 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെന്ന നിലയിലാണ്. 36 റണ്‍സോടെ ശ്രേയസ് അയ്യരും ഒരു റണ്ണോടെ അക്സര്‍ പട്ടേലുമാണ് ക്രീസില്‍. ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്‌വാദ്, ക്യാപ്റ്റന്‍ റിഷഭ് പന്ത്, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
തുടക്കത്തിലെ അടിതെറ്റി
ടോസിലെ നിര്‍ഭാഗ്യം ഇന്ത്യയെ ബാറ്റിംഗിലും പിന്തുടര്‍ന്നു.ആദ്യ ഓവറില്‍ തന്നെ ഇന്ത്യക്ക് ഓപ്പണര്‍ റുതുരജാജ് ഗെയ്ക്‌വാദിനെ നഷ്ടമായി. ഒരു റണ്ണെടുത്ത റുതുരാജിനെ റബാഡ കേശവ് മഹാരാജിന്‍റെ കൈകളിലെത്തിച്ചു. രണ്ടാം വിക്കറ്റില്‍ ശ്രേയസ്‍ അയ്യര്‍ക്കൊപ്പം മികച്ച കൂട്ടുകെട്ടുയര്‍ത്തിയ ഇഷാന്‍ കിഷനാണ് പവര്‍ പ്ലേയില്‍ ഇന്ത്യയെ കാത്തത്. പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സായിരുന്നു ഇന്ത്യ നേടിയത്
പവര്‍ പ്ലേക്ക് പിന്നാലെ കിഷന്‍ മടങ്ങി, നിരാശപ്പെടുത്തി പന്ത്
പവര്‍ പ്ലേക്ക് പിന്നാലെ പ്രതീക്ഷ നല്‍കിയ ഇഷാന്‍ കിഷന്‍ ആന്‍റിച്ച് നോര്‍ക്യയുടെ ഷോട്ട് ബോളില്‍ പുള്‍ ഷോട്ടിന് ശ്രമിച്ച് പുറത്തായി. 21 പന്തില്‍ 34 റണ്‍സെടുത്ത കിഷന്‍ രണ്ട് ഫോറും മൂന്ന് സിക്സും പറത്തി. കിഷന് പകരം ക്രീസിലെത്തിയ ക്യാപ്റ്റന്‍ റിഷഭ് പന്ത് കരുതലോടെയാണ് തുടങ്ങിയത്. ആദ്യ ആറ് പന്തില്‍ അഞ്ച് റണ്‍സ് മാത്രമെടുത്ത പന്ത് കേശവ് മഹാരാജിനെതിരെ ക്രീസ് വിട്ടിറങ്ങി സിക്സടിക്കാനുള്ള ശ്രമത്തില്‍ വാന്‍ഡര്‍ ഡസ്സന് ക്യാച്ച് നല്‍കി മടങ്ങി. മൂന്നാം വിക്കറ്റ് നഷ്ടമാവുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ 68 റണ്‍സെ ഉണ്ടായിരുന്നുള്ളു. മിന്നും ഫോമിലുള്ള ഹാര്‍ദ്ദിക് പാണ്ഡ്യയെ 13-ാം ഓവറില്‍ പാര്‍ണല്‍ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ഇന്ത്യ പതറി. ദക്ഷിണാഫ്രിക്കക്കായി റബാഡയും മഹാരാജും നോര്‍ക്യയും പാര്‍ണലും ഓരോ വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളോടെയാണ് ദക്ഷിണാഫ്രിക്ക ഇന്നിറങ്ങുന്നത്. പരിക്കേറ്റ ക്വിന്‍റണ്‍ ഡി കോക്ക് ഇന്ന് ടീമിലില്ല.ടെംബാ ബാവുമക്കൊപ്പം റീസാ ഹെന്‍ഡ്രിക്കസാണ് ദക്ഷിണാഫ്രിക്കക്കായി ഓപ്പണറായി എത്തുന്നത്. വിക്കറ്റ് കീപ്പറായ ഹെന്‍റിച്ച് ക്ലാസനും ദക്ഷിണാഫ്രിക്കയുടെ അന്തിമ ഇലവനിലെത്തി. കൊവിഡ് മുക്തനാവാത്ത മാർക്രാം ഇന്നും ദക്ഷിണാഫ്രിക്കൻ നിരയിലില്ല. അതേസമയം, ആദ്യ മത്സരം തോറ്റ ടീമില്‍ ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.