അഡ്‌ലെയ്‌ഡ്: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. അഡ്‌ലെയ്‌ഡ് ഓവലില്‍ പകലും രാത്രിയുമായാണ് മത്സരം. മത്സരത്തിനുള്ള അന്തിമ ഇലവനെ ഇന്ത്യ ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു. പൃഥ്വി ഷായും മായങ്ക് അഗര്‍വാളും ഇന്ത്യക്കായി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. 

ഇന്ത്യന്‍ ടീം: പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി(നായകന്‍), അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുമ്ര 

അതേസമയം യുവ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന് അരങ്ങേറ്റത്തിന് അവസരം നല്‍കി ഓസ്‌ട്രേലിയ. ഡേവിഡ് വാര്‍ണറുടെ അഭാവത്തില്‍ ജോ ബേണ്‍സും മാത്യൂ വെയ്‌ഡുമാണ് ഓപ്പണര്‍മാരെന്ന് നായകന്‍ പെയ്‌ന്‍ വ്യക്തമാക്കി. 

ഓസ്‌ട്രേലിയന്‍ ടീം: ജോ ബേണ്‍സ്, മാത്യൂ വെയ്‌ഡ്, മാര്‍നസ് ലബുഷെയ്‌ന്‍, സ്റ്റീവ് സ്‌മിത്ത്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, ടിം പെയ്‌ന്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നേഥന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്.