ഓക്‌ലന്‍ഡ്: ഇന്ത്യക്കെതിരായ രണ്ടാം ടി20യില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു. മാറ്റങ്ങളില്ലാതെയാണ് ടീം ഇന്ത്യയിറങ്ങുന്നത്. കിവീസ് ടീമിലും മാറ്റമില്ല. ഇന്ന് വിജയിച്ചാല്‍ ഇന്ത്യക്ക് 2-0ന് പരമ്പരയില്‍ മുന്നിലെത്താം. അഞ്ച് ടി20കളാണ് പരമ്പരയിലുള്ളത്. 

വിക്കറ്റിന് പിന്നില്‍ കെ എല്‍ രാഹുല്‍ തുടരും. അതേസമയം മലയാളിതാരം സഞ്ജു സാംസണ്‍ ഇന്നും പുറത്തിരിക്കും. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 12.20ന് ഈഡന്‍ പാര്‍ക്കിലാണ് മത്സരം. ഇതേവേദിയിൽ നടന്ന ആദ്യ ട്വന്‍റി 20യിൽ ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചിരുന്നു. 

ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍(വിക്കറ്റ് കീപ്പര്‍), വിരാട് കോലി(നായകന്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ശിവം ദുബെ, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി, ശാര്‍ദുല്‍ ഠാക്കൂര്‍, ജസ്‌പ്രീത് ബുമ്ര

ന്യൂസിലന്‍ഡ് ടീം

മാര്‍ട്ടിന്‍ ഗപ്ടില്‍, കോളിന്‍ മണ്‍റോ, കെയ്‌ന്‍ വില്യംസണ്‍(ക്യാപ്റ്റന്‍), ടിം സീഫര്‍ട്ട്(വിക്കറ്റ് കീപ്പര്‍), റോസ് ടെയ്‌ലര്‍, കോളിന്‍ ഡി ഗ്രാന്‍ഹോം, മിച്ചല്‍ സാന്റ്നര്‍, ടിം സൗത്തി, ഇഷ് സോധി,  ബ്ലെയര്‍ ടിക്‌നര്‍, ഹാമിഷ് ബെന്നറ്റ്.

ഈഡന്‍ പാര്‍ക്കില്‍ അവസാനം നടന്ന ആറ് മത്സരങ്ങളില്‍ അഞ്ചിലും രണ്ടാമത് ബാറ്റ് ചെയ്യുന്നവരാണ് ജയിച്ചത്. ഓക്‌ലന്‍ഡിലെ രണ്ടാം മത്സരത്തിലും റണ്‍ ഒഴുകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു വിക്കറ്റ് കൂടി നേടിയാല്‍ അന്താരാഷ്‌ട്ര ടി20യില്‍ 50 വിക്കറ്റ് തികയ്‌ക്കുന്ന നാലാം കിവീസ് ബൗളറെന്ന നേട്ടത്തിലെത്തും ഇഷ് സോധി.