Asianet News MalayalamAsianet News Malayalam

ഗുവാഹത്തിയില്‍ കനത്ത മഴ; ഇന്ത്യ- ശ്രീലങ്ക ആദ്യ ടി20 വൈകുന്നു

ഇന്ത്യ- ശ്രീലങ്ക ആദ്യ ടി20യില്‍ മഴ കളിക്കുന്നു. ഗുവാഹത്തിയിലെ ബര്‍സാപര സ്‌റ്റേഡിയത്തില്‍ ടോസിട്ടെങ്കിലും പെട്ടന്നുള്ള മഴ മത്സരം താമസിപ്പിക്കുകയായിരുന്നു. കനത്ത മഴയിലാണ് ഗുവാഹത്തിയില്‍.
 

india vs sri lanka match delayed due to rain
Author
Guwahati, First Published Jan 5, 2020, 7:13 PM IST

ഗുവാഹത്തി: ഇന്ത്യ- ശ്രീലങ്ക ആദ്യ ടി20യില്‍ മഴ കളിക്കുന്നു. ഗുവാഹത്തിയിലെ ബര്‍സാപര സ്‌റ്റേഡിയത്തില്‍ ടോസിട്ടെങ്കിലും പെട്ടന്നുള്ള മഴ മത്സരം താമസിപ്പിക്കുകയായിരുന്നു. കനത്ത മഴയിലാണ് ഗുവാഹത്തിയില്‍. നേരത്തെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാല്‍ പരിക്കേറ്റ് പുറത്തായിരുന്ന പേസര്‍ ജസ്പ്രീത് ബുംറ, ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ചതിനാല്‍ ധവാനൊപ്പം കെ എല്‍ രാഹുലാണ് ഓപ്പണ്‍ ചെയ്യുക.

സഞ്ജുവിന് പുറമെ മനീഷ് പാണ്ഡെ, യൂസ്‌വേന്ദ്ര ചാഹല്‍, രവീന്ദ്ര ജഡേജ എന്നിവരില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ കളിക്കുന്നുണ്ട്. മൂന്ന് പേസര്‍മാരും രണ്ട് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരുമാണ് ടീമിലുള്ളത്. 

ടീം ഇന്ത്യ: കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഷാര്‍ദുല്‍ ഠാകൂര്‍, നവ്ദീപ് സൈനി, ജസ്പ്രീത് ബുംറ.

Follow Us:
Download App:
  • android
  • ios