നാല് വിക്കറ്റ് നേടിയ ജുലന്‍ ഗോസ്വാമിയണ് സന്ദര്‍ശകരെ തകര്‍ത്തത്. 49 റണ്‍സ് നേടി ലാറ ഗൂഡാല്‍ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത്. 

ലഖ്‌നൗ: ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 158 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 41 ഓവരില്‍ കൂടാരം കയറുകയായിരുന്നു. നാല് വിക്കറ്റ് നേടിയ ജുലന്‍ ഗോസ്വാമിയണ് സന്ദര്‍ശകരെ തകര്‍ത്തത്. 49 റണ്‍സ് നേടി ലാറ ഗൂഡാല്‍ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത്.

Add Asianetnews as a Preferred SourcegooglePreferred

സ്‌കോര്‍ബോര്‍ഡില്‍ 20 റണ്‍ മാത്രമുള്ളപ്പോള്‍ അവരുടെ ഓപ്പണര്‍മാരായ ലിസെല്ലേ ലീ (4), ലൗറ വോള്‍വാട്ട് (9) എന്നിവര്‍ പവലിയനില്‍ തിരിച്ചെത്തി. പിന്നീട് ഒത്തുച്ചേര്‍ന്ന ലാറ- സുനെ ലുസ് (36) സഖ്യമാണ് സന്ദര്‍ശകരെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 60 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇരുവരും പുറത്തായതോടെ ദക്ഷിണാഫ്രിക്ക തകരുകയായിരുന്നു. പിന്നീടെത്തിയ ആര്‍ക്കും പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. 

ഗോസ്വാമിക്ക് പിന്നാലെ രാജേശ്വരി ഗെയ്കവാദ് ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. മന്‍സി ജോഷിക്ക് ഒരു വിക്കറ്റുണ്ട്. ശേഷിക്കുന്ന ഒരു വിക്കറ്റ് ഹര്‍മന്‍പ്രീത് കൗര്‍ സ്വന്തമാക്കി.