Asianet News MalayalamAsianet News Malayalam

ദ്രാവിഡല്ല! ആ നിര്‍ണായക തീരുമാനം രോഹിത് സ്വയമെടുത്തത്; വഴിത്തിരിവായ നീക്കത്തെ കുറിച്ച് ബാറ്റിംഗ് കോച്ച്

രോഹിത് അക്രമണോത്സുകത കാണിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ ബാറ്റിംഗ് പരിശീലകന്‍ വിക്രം റാതോര്‍. അങ്ങനെ കളിക്കാനുള്ള തീരുമാനമെടുത്തത് രോഹിത് തന്നെയാണെന്നാണ് റാതോര്‍.

indian batting coach vikram rathour on rohit sharma aggressive approach in world cup
Author
First Published Nov 6, 2023, 9:25 PM IST

കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ റണ്‍വേട്ടക്കാരില്‍ നാലാമതുണ്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. എട്ട് മത്സരങ്ങളില്‍ 442 റണ്‍സാണ് രോഹിത് നേടിയത്. 55.25 ശരാശരിയില്‍ 122.78 സ്‌ട്രൈക്ക് റേറ്റിലാണ് നേട്ടം. ഒരു സെഞ്ചുറി മാത്രമാണ് രോഹിത്തിന്റ ഇന്നംഗ്‌സിലുള്ളത്. എന്നാല്‍ രോഹിത് നല്‍കുന്ന തുടക്കമാണ് ഇന്ത്യക്ക് പലപ്പോഴും ഗുണം ചെയ്യുന്നത്. അഗ്രസീവായിട്ടാണ് രോഹിത് തുടങ്ങുന്നത്. എതിര്‍ ബൗളര്‍മാരെ തളര്‍ത്തുന്ന രീതിയില്‍ മികച്ച തുടക്കം നല്‍കാന്‍ രോഹിത്തിനാവുന്നുണ്ട്. അതോടൊപ്പം സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കളിക്കാനും രോഹിത് ശ്രദ്ധിക്കുന്നു.

രോഹിത് അക്രമണോത്സുകത കാണിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ ബാറ്റിംഗ് പരിശീലകന്‍ വിക്രം റാതോര്‍. അങ്ങനെ കളിക്കാനുള്ള തീരുമാനമെടുത്തത് രോഹിത് തന്നെയാണെന്നാണ് റാതോര്‍. ''പൂര്‍ണമായും രോഹിത് തന്നെ എടുത്ത തീരുമാനമാണത്. പിച്ചില്‍ നിന്ന് പിന്തുണ ലഭിക്കുന്നുണ്ടെന്ന് മനസിലാക്കുമ്പോള്‍ അദ്ദേഹം ആക്രമണോത്സുകത കാണിക്കുന്നു. ഈ ശൈലി ടീമിന് വേണ്ടി ഏറെ ഗുണം ചെയ്യുന്നു. സ്വയമെടുത്ത തീരുമാനത്തിലൂടെ അദ്ദേഹം മുന്നില്‍ നിന്ന് നയിക്കുകയാണ് ചെയ്യുന്നത്.'' റാതോര്‍ വ്യക്തമാക്കി.

രോഹിത് നല്‍കുന്ന തുടക്കം മറ്റുള്ള താരങ്ങള്‍ ഏറ്റെടുക്കുന്നതിനെ കുറിച്ചും റാതോര്‍ സംസാരിച്ചു. ''നേടാനാവുന്ന അത്രയും റണ്‍സ് നേടാനാണ് തുടക്കത്തില്‍ ശ്രമിക്കുന്നത്. രോഹിതും ശുഭ്മാന്‍ ഗില്ലും നല്‍കുന്ന തുടക്കം വിരാട് കോലിയും ശ്രേയസ് അയ്യരും സമയമെടുത്ത് ഏറ്റെടുക്കുന്നു. തന്ത്രപരമായ നീക്കമാണത്. അത് നല്ല രീതിയില്‍ ഉപകാരപ്പെടുന്നുമുണ്ട്.'' റാതോര്‍ വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നന്നായി കളിച്ച ശ്രേയസിനെ കുറിച്ചും കോച്ച് വാചാലനായി. 87 പന്തുകള്‍ന നേരിട്ട ശ്രേയസ് 77 റണ്‍സാണ് നേടിയത്. കോലിക്കൊപ്പം 134 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും ശ്രേയസിനായി. ''ശ്രേയസിന്റെ ശൈലി ഇതുതന്നെയാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഇന്ത്യക്ക് വേണ്ടി ഒരുപാട് റണ്‍സ് നേടിയ താരമാണ് ശ്രേയസ്. അവന് ഏത് തരത്തില്‍ കളിക്കാനാവുമെന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം.'' റാതോര്‍ കൂട്ടിചേര്‍ത്തു.

നിയമം പറയുന്നതിങ്ങിനെ! എയ്ഞ്ചലോ മാത്യൂസിന്റെ അപൂര്‍വ പുറത്താവലില്‍ ബംഗ്ലാദേശിനെ കുറ്റം പറയാന്‍ കഴിയില്ല

Follow Us:
Download App:
  • android
  • ios