ഐപിഎല്ലിലെ പ്രതിഫല പട്ടികയിൽ 33-ാം സ്ഥാനത്താണ് ഹാർദിക് പാണ്ഡ്യ. എം. എസ് ധോണിയാണ് ഒന്നാം സ്ഥാനത്ത്. 

മുംബൈ: ഐപിഎല്‍ പ്രതിഫലത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മറികടന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ഐപിഎല്ലില്‍ ഇതുവരെ ഹാര്‍ദിക് നേടിയ പ്രതിഫലം 50 കോടി രൂപയോട് അടുത്തു. 44.3 കോടി രൂപയാണ് ഐപിഎല്ലില്‍ നിന്ന് ഹാര്‍ദിക്കിന് ഇതുവരെ ലഭിച്ച പ്രതിഫലം. സച്ചിന് ഐപിഎല്ലില്‍ നിന്ന് ലഭിച്ചത് 38.29 കോടി രൂപയാണ്. 

ഐപിഎല്‍ പ്രതിഫലത്തിലും 'തല'പ്പത്ത്; ധോണിക്ക് ചരിത്രനേട്ടം

ഐപിഎല്ലിലെ പ്രതിഫല പട്ടികയിൽ 33-ാം സ്ഥാനത്താണ് ഹാർദിക് പാണ്ഡ്യ. എം. എസ് ധോണിയാണ് ഒന്നാം സ്ഥാനത്ത്. രോഹിത് ശ‍ർമ്മയും വിരാട് കോലിയും രണ്ടും മൂന്നും സ്ഥാനങ്ങളിലും. 2014ല്‍ 10 ലക്ഷം രൂപ അടിസ്ഥാന വിലയായാണ് ഹാര്‍ദിക് ഐപിഎല്‍ താരലേലത്തിൽ എത്തിയത്. എന്നാല്‍ ഹാര്‍ദിക്കിനെ ഒരുടീമും സ്വന്തമാക്കിയില്ല. തൊട്ടടുത്ത വര്‍ഷം 10 ലക്ഷം രൂപയ്ക്ക് മുംബൈ ഹാര്‍ദിക്കിനെ സ്വന്തമാക്കി. 

'മുസ്ലിം താരങ്ങള്‍ക്ക് പ്രാധാന്യം നല്‍കി, മതപണ്ഡിതരെ ക്ഷണിച്ചു'; വിവാദങ്ങളോട് പ്രതികരിച്ച് വസിം ജാഫര്‍

മികച്ച പ്രകടനത്തോടെ മുംബൈയുടെ പ്രധാനതാരങ്ങളിൽ ഒരാളായി മാറിയ ഹാർദിക്കിന് ഇപ്പോൾ 11 കോടി രൂപയാണ് പ്രതിഫലം. താരലേലത്തിന് മുമ്പ് ഹാര്‍ദിക്കിനെ നിലനിര്‍ത്തിയിട്ടുണ്ട് മുംബൈ ഇന്ത്യന്‍സ്. നായകന്‍ രോഹിക് ശര്‍മ്മ, ക്വിന്‍റണ്‍ ഡികോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ക്രിസ് ലിന്‍, കീറോണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ജസ്‌പ്രീത് ബുമ്ര, ട്രെന്‍ഡ് ബോള്‍ട്ട് തുടങ്ങി പ്രമുഖ താരങ്ങളെല്ലാം മുംബൈയില്‍ തുടരും. 

ഐപിഎല്‍ ലേലം: അന്തിമ പട്ടികയില്‍ 292 താരങ്ങള്‍; ശ്രീശാന്ത് പുറത്ത്