ക്യാപ്റ്റന്‍ എന്ന നിലയില്‍ സൂപ്പര്‍താരങ്ങളെ കൈകാര്യം ചെയ്യാന്‍ ഈ താരത്തിന് കഴിയുമെന്ന് ആകാശ് ചോപ്രയുടെ നിരീക്ഷണം
ബെംഗളൂരു: ഐപിഎല്ലില്‍ (IPL 2022) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ (Royal Challengers Bangalore) നായകപദവിയെ കുറിച്ച് ശ്രദ്ധേയമായ നിരീക്ഷണവുമായി ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര (Aakash Chopra). ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ( Glenn Maxwell) നായകനാക്കുന്നില്ലെങ്കില്‍ വിന്‍ഡീസ് താരം ജേസന്‍ ഹോള്‍ഡറെ ( Jason Holder) പരിഗണിക്കണമെന്ന് ചോപ്ര ട്വീറ്റ് ചെയ്‌തു.
ബാംഗ്ലൂരിന് ഒരു ഓള്‍റൗണ്ടറുടെ ആവശ്യമുണ്ട്. സൂപ്പര്‍താരങ്ങളെ കൈകാര്യം ചെയ്യാന്‍ ഹോള്‍ഡറിന് കഴിയുമെന്നും ചോപ്ര അഭിപ്രായപ്പെട്ടു. നായകസ്ഥാനം ഒഴിഞ്ഞ വിരാട് കോലിക്ക് പകരം ഗ്ലെന്‍ മാക്സ്‍വെല്‍, ശ്രേയസ് അയ്യര്‍, ദേവ്ദത്ത് പടിക്കൽ എന്നിവരെ ആര്‍സിബി വരും സീസണിലേക്ക് ക്യാപ്റ്റനായി പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഐപിഎല്ലില്‍ മൂന്ന് തവണ ഫൈനലിലെത്തിയെങ്കിലും ഇതുവരെ കപ്പുയര്‍ത്താത്ത ടീമാണ് ആര്‍സിബി.
വിരാട് കോലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, മുഹമ്മദ് സിറാജ് എന്നിവരെയാണ് വരും സീസണിലേക്ക് ആര്‍സിബി നിലനിര്‍ത്തിയിരിക്കുന്നത്. ഹര്‍ഷല്‍ പട്ടേല്‍, യുസ്‌വേന്ദ്ര ചഹല്‍ തുടങ്ങിയ താരങ്ങളെ ടീം ഒഴിവാക്കിയിരുന്നു.
ഐപിഎല്‍ 2022 സീസണ്‍ ഇന്ത്യയില്‍ വച്ചുതന്നെ നടത്താനാണ് ബിസിസിഐ പദ്ധതിയിടുന്നത്. മുംബൈയെയാണ് പ്രധാന വേദിയായി പരിഗണിക്കുന്നത്. കൊവിഡ് സാഹചര്യത്തില്‍ ഇന്ത്യയില്‍ മത്സരങ്ങള്‍ നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റ് വേദികളും പരിഗണിക്കുന്നുണ്ട്. ഫെബ്രുവരി 20ന് മുന്‍പ് വേദികളിൽ അന്തിമ തീരുമാനം എടുക്കുമെന്ന് ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി 13, 14 തീയതികളില്‍ നടക്കുന്ന മെഗാ താരലേലത്തിനായി കാത്തിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍.
IPL 2022 : ലക്‌നോ ഫ്രാഞ്ചൈസിയുടെ പേര് പ്രഖ്യാപിച്ചു; നിര്‍ദേശിച്ചത് എട്ട് വയസുകാരന്‍
