Asianet News MalayalamAsianet News Malayalam

IPL 2022 : ഇന്ത്യന്‍ ടീമില്‍ ഉടനെത്തുന്ന പേസറുടെ പേരുമായി ദീപ് ദാസ്‍ഗുപ്‍ത; അത് ഉമ്രാന്‍ മാലിക്കല്ല

അർഷ്‍ദീപ് ഉടന്‍ ഇന്ത്യന്‍ ജേഴ്സിയണിയുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍താരം ദീപ് ദാസ്‍ഗുപ്‍ത

IPL 2022 Deep Dasgupta feels Punjab Kings pacer Arshdeep Singh can make Team India debut soon
Author
Mumbai, First Published Apr 28, 2022, 6:01 PM IST

മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ (IPL 2022) ഗംഭീര പ്രകടനമാണ് പഞ്ചാബ് കിംഗ്സിനായി (Punjab Kings- PBKS) പേസർ അർഷ്‍ദീപ് സിംഗ് (Arshdeep Singh) പുറത്തെടുക്കുന്നത്. ഡെത്ത് ഓവറുകളില്‍ റണ്‍ വഴങ്ങാന്‍ വലിയ പിശുക്കാണ് താരം കാട്ടുന്നത്. അർഷ്‍ദീപ് ഉടന്‍ ഇന്ത്യന്‍ ജേഴ്സിയണിയുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍താരം ദീപ് ദാസ്‍ഗുപ്‍ത (Deep Dasgupta). 

'അർഷ്‍ദീപ് തകർപ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്. സെലക്ടർമാരുടെ റഡാറില്‍ താരത്തിന്‍റെ പേര് പതിഞ്ഞിട്ടുണ്ടാകും. ഇടംകൈയന്‍ പേസർമാർ ഇന്ത്യന്‍ ടീമില്‍ അധികമില്ല. നടരാജന്‍ മികച്ച തിരിച്ചുവരവ് നടത്തി. എന്നിരുന്നാലും മികച്ച പ്രകടനമാണ് കഴിഞ്ഞ സീസണുകളില്‍ അർഷ്ദീപ് പുറത്തെടുത്തത്. ടി20 ലോകകപ്പ് ടീമിലടക്കം അർഷ്‍ദീപുണ്ടാകും എന്നാണ് പ്രതീക്ഷ' എന്നും ദീപ് ദാസ്‍ഗുപ്ത ക്രിക്ട്രാക്കറില്‍ പറഞ്ഞു. 

ഈ സീസണില്‍ മൂന്ന് വിക്കറ്റ് മാത്രമാണ് അർഷ്ദീപ് വീഴ്ത്തിയത്. എന്നാല്‍ അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ രണ്ട് ഡെത്ത് ഓവറുകളില്‍ ആകെ 14 റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളൂ. ഐപിഎല്‍ പതിനഞ്ചാം സീസണില്‍ മെഗാതാരലേലത്തിന് മുമ്പ് പഞ്ചാബ് കിംഗ്സ് നിലനിർത്തിയ താരമാണ് അർഷ്‍ദീപ് സിംഗ്. കഴിഞ്ഞ സീസണില്‍ 12 മത്സരങ്ങളില്‍ 18 വിക്കറ്റ്  വീഴ്ത്തിയിരുന്നു. ഐപിഎല്‍ കരിയറിലാകെ 31 മത്സരങ്ങളില്‍ 33 വിക്കറ്റാണ് സമ്പാദ്യം. ഐപിഎല്‍ കരിയറിലെ ഇക്കോണമി 8.58 എങ്കില്‍ ഇത്തവണ 8.00 ആണത്.

IPL 2022 : തുടർ തോല്‍വികള്‍ക്കിടയില്‍ പകരക്കാരനെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്

Follow Us:
Download App:
  • android
  • ios