Asianet News MalayalamAsianet News Malayalam

IPL Mega Auction : ഐപിഎല്‍ താരലേലം ഫെബ്രുവരിയില്‍, മെഗാ താരലേലം ഇനിയുണ്ടായേക്കില്ല

ഇത്തവണ ഐപിഎല്ലില്‍ പുതുതായി രണ്ട് ടീമുകള്‍ കൂടി എത്തിയതോടെയാണ് മെഗാ താരലേലം ആവശ്യമായി വന്നത്. സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയില്‍ ലക്നോ ആസ്ഥാനമായുള്ള ടീമും സിവിസി ഗ്രൂപ്പിന് കീഴില്‍ അഹമ്മദാബാദ് ആസ്ഥാനമായ ടീമുമാണ് ഇത്തവണ പുതുതായി ഐപിഎല്ലില്‍ കളിക്കുന്നത്.

 

IPL Mega Auction Likely To Be Held On February 7 And 8
Author
Mumbai, First Published Dec 22, 2021, 7:12 PM IST

മുംബൈ : ഐപിഎല്‍ മെഗാ താരലേലം(IPL Mega Auction) ഫെബ്രുവരി, ഏഴ്, എട്ട് തീയതികളില്‍ ബെംഗലൂരുവില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. ഐപിഎല്ലില്‍ നടക്കുന്ന അവസാനത്തെ മെഗാ താരലേലമായിരിക്കും ഇപ്രാവശ്യത്തേതെന്നും വളരെ കുറച്ചു കളിക്കാരെ മാത്രം നിലനിര്‍ത്താന്‍ അനുവദിച്ചുകൊണ്ടുള്ള മെഗാ താരലേലത്തെ നിലവിലെ ടീമുകള്‍ എതിര്‍ക്കുന്നതിനാലാണിതെന്നും  റിപ്പോര്‍ട്ടുണ്ട്.

കൊവിഡ് സാഹചര്യങ്ങള്‍ കൂടുതല്‍ വഷളായില്ലെങ്കില്‍ ഐപിഎല്ലിലെ മെഗാ താരലേലം ഫെബ്രുവരി 7,8 തീയതികളില്‍ ബെംഗലൂരുവില്‍ നടക്കും. ഇതിനായുള്ള തയാറെടുപ്പുകള്‍ പുരോഗമിക്കുകയാണെന്നും മുതില്‍ ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മെഗാ താരലേലം യുഎഇയിലായിരിക്കും നടക്കുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഇന്ത്യയില്‍ തന്നെ നടത്താനാണ് ഇപ്പോള്‍ ബിസിസിഐയുടെ തീരുമാനം.

ഇത്തവണ ഐപിഎല്ലില്‍ പുതുതായി രണ്ട് ടീമുകള്‍ കൂടി എത്തിയതോടെയാണ് മെഗാ താരലേലം ആവശ്യമായി വന്നത്. സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയില്‍ ലക്നോ ആസ്ഥാനമായുള്ള ടീമും സിവിസി ഗ്രൂപ്പിന് കീഴില്‍ അഹമ്മദാബാദ് ആസ്ഥാനമായ ടീമുമാണ് ഇത്തവണ പുതുതായി ഐപിഎല്ലില്‍ കളിക്കുന്നത്.

ക്രിസ്മസിന് മുന്നോടിയായി ലേലത്തിനുള്ള കളിക്കാരുടെ ഡ്രാഫ്റ്റില്‍ നിന്ന് മൂന്ന് കളിക്കാരെ വീതം ഇരു ടീമുകളും തെരഞ്ഞെടുക്കണമെന്നാണ് ആദ്യം ബിസിസിഐ അറിയിച്ചിരുന്നതെങ്കിലും ഇതിനുള്ള സമയപരിധി നീട്ടിനല്‍കിയിട്ടുണ്ട്. അതേസമയം, ഓരോ മൂന്നുവര്‍ഷം കൂടുമ്പോഴും മെഗാ താരലേലം നടത്തുന്നതിനെ നിലവിലെ ടീമുകള്‍ എതിര്‍ക്കുന്നതിനാല്‍ മെഗാ താരലേലം തന്നെ ഉപേക്ഷിക്കാന്‍ ബിസിസിഐ ആലോചിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഓരോ മെഗാ താരലേലവും ടീമിന്‍റെ സന്തുലനത്തെ തന്നെ തകര്‍ക്കുന്നതാണെന്നാമ് നിലവിലെ ടീമുകളടെ പരാതി. കഷ്ടപ്പെട്ട് ടീം കെട്ടിപ്പടുത്തശേഷം നിര്‍ണായക കളിക്കാരെ വിട്ടുകൊടുക്കേണ്ടിവരുന്നത് ബുദ്ധിമുട്ടാണെന്ന് ഡല്‍ഹി ടീം ഉടമ പാര്‍ഥ് ജിന്‍ഡാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ശ്രേയസ് അയ്യര്‍, കാഗിസോ റബാദ, ശിഖര്‍ ധവാന്‍, അശ്വിന്‍ എന്നിവരെ ലേലത്തിന് വിട്ടുകൊടുക്കേണ്ടിവന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്നും യുവതാരങ്ങളെ വളര്‍ത്തിയെടുത്തശേഷം അവര്‍ രാജ്യത്തിനായി കളിക്കുകയും അതിനുശേഷം അവരെ നഷ്ടമാകുകയും ചെയ്യുന്ന് അംഗീകരിക്കാനാവില്ലെന്നും ജിന്‍ഡാല്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios