Asianet News MalayalamAsianet News Malayalam

ജയിച്ചിട്ടും ആദ്യ നാലില്‍ കടക്കാനാവാതെ ഹൈദരാബാദ്; വിലങ്ങിട്ട് സിഎസ്‌കെ! പഞ്ചാബ് കിംഗ്‌സിന് തിരിച്ചടി

നിലവില്‍ തോല്‍വി അറിയാത്ത ഒരേയൊരു ടീം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് മാത്രമാണ്. ഒന്നാമതുള്ള രാജസ്ഥാന് നാല് മത്സരങ്ങളില്‍ എട്ട് പോയിന്റാണുള്ളത്. സീസണില്‍

ipl point table updates after punjab kings vs sunrisers hyderbada match
Author
First Published Apr 10, 2024, 2:27 PM IST

മൊഹാലി: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ജയിച്ചിട്ടും ആദ്യ നാലിലെത്താനാവാതെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണം ജയിച്ച ഹൈദരാബാദിന് ആറ് പോയിന്റാണുള്ളത്. കഴിഞ്ഞ ദിവസം പഞ്ചാബ് കിംഗ്‌സിനെ രണ്ട് റണ്‍സിന് തോല്‍പ്പിച്ചാണ്  സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മൂന്നാം ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് ഹൈദരാബാദ് ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പഞ്ചാബിനായി കഴിഞ്ഞ മത്സരത്തിലേതുപോലെ ശശാങ്ക് സിംഗും അശുതോഷ് ശര്‍മയും പൊരുതി നോക്കിയെങ്കിലും അവസാന ഓവറില്‍ പഞ്ചാബ് രണ്ട് റണ്‍സകലെ പൊരുതി വീണു.

നിലവില്‍ തോല്‍വി അറിയാത്ത ഒരേയൊരു ടീം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് മാത്രമാണ്. ഒന്നാമതുള്ള രാജസ്ഥാന് നാല് മത്സരങ്ങളില്‍ എട്ട് പോയിന്റാണുള്ളത്. സീസണില്‍ ആദ്യ തോല്‍വിയേറ്റുവാങ്ങിയ കൊല്‍ക്കത്ത രണ്ടാം സ്ഥാനത്താണ്. ആറ് പോയിന്റാണ് അവര്‍ക്ക്. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കൊല്‍ക്കത്ത ആദ്യ മൂന്നിലും ജയിച്ചിരുന്നു. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചെന്നൈക്ക് മൂന്ന് ജയമാണുള്ളത്. രണ്ട് തോല്‍വിയും. നിലവില്‍ ആറ് പോയിന്റുമായി ഹൈദരാബാദിന് മുന്നില്‍ നാലാമതാണ് ചെന്നൈ.  

റണ്‍വേട്ടക്കാരുടെ പട്ടികയില്‍ സഞ്ജുവിന് തിരിച്ചടി! ആദ്യ അഞ്ചില്‍ നിന്ന് പുറത്ത്; കോലി ഒന്നാമത് തുടരുന്നു

കൊല്‍ക്കത്തയ്ക്ക് പിന്നില്‍ മൂന്നാമത് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സുണ്ട്. നാലില്‍ ഒരു മത്സരം മാത്രമാണ് ലഖ്നൗ തോറ്റത്. നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാണ് ലഖ്നൗ മൂന്നാമതായത്. രാജസ്ഥാന്‍ ഒഴികെ, ആദ്യ നാലിലെ മൂന്ന് ടീമുകള്‍ക്കും ആറ് പോയിന്റ് വീതമാണുള്ളത്. പഞ്ചാബ് ആറാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങളില്‍ നാല് പോയിന്റാണ് അവര്‍ക്ക്. ഇത്രയും തന്നെ പോയിന്റുള്ള ഗുജറാത്ത് ടൈറ്റന്‍സ് ഏഴാമത്.

കഴിഞ്ഞ ദിവസം സീസണിലെ ആദ്യജയം സ്വന്തമാക്കിയ മുംബൈ ഇന്ത്യന്‍സ് എട്ടാം സ്ഥാനത്ത്. നാല് മത്സരങ്ങള്‍ മുംബൈ പൂര്‍ത്തിയാക്കി. അഞ്ച് മത്സരങ്ങളില്‍ ഒരോ ജയവുമായി രണ്ട് പോയിന്റ് മാത്രമുള്ള ആര്‍സിബിയും ഡല്‍ഹി കാപിറ്റല്‍സും യഥാക്രമം ഒമ്പതും പത്തും സ്ഥാനങ്ങളില്‍.

Follow Us:
Download App:
  • android
  • ios