Asianet News MalayalamAsianet News Malayalam

മൊട്ടേരക്ക് ശേഷം രാജസ്ഥാനില്‍ കൂറ്റന്‍ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കുന്നു; ചെലവ് 350 കോടി

മൊട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം(1.10 ലക്ഷം കപ്പാസിറ്റി), മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയം(1.02 ലക്ഷം കപ്പാസിറ്റി) കഴിഞ്ഞാല്‍ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റേഡിയമായിരിക്കും ജയ്പൂരിലേത്.
 

Jaipur to get world's third large cricket stadium
Author
Jaipur, First Published Jul 4, 2020, 5:37 PM IST

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പുരില്‍ മറ്റൊരു കൂറ്റന്‍ ക്രിക്കറ്റ് സ്റ്റേഡിയമൊരുങ്ങുന്നു. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്‌റ്റേഡിയമെന്ന പ്രത്യേകതയോടെയാണ് ക്രിക്കറ്റ് സ്‌റ്റേഡിയം നിര്‍മ്മിക്കുന്നത്. നാല് മാസത്തിനുള്ളില്‍ സ്‌റ്റേഡിയം നിര്‍മാണം ആരംഭിക്കുമെന്ന് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. ഗുജറാത്തിലെ മൊട്ടേര ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് പിന്നാലെയാണ് മറ്റൊരു സ്റ്റേഡിയവും ഒരുങ്ങുന്നത്.

100 ഏക്കറില്‍ 75,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയം, 350 കോടി രൂപ ചെലവിലാണ് നിര്‍മിക്കുന്നത്. മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം 63 ഏക്കറിലാണ് നിര്‍മിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 45000 പേര്‍ക്ക് ഇരിക്കാവുന്ന തരത്തിലാണ് നിര്‍മാണം.  രണ്ടാം ഘട്ടത്തില്‍ വിപുലീകരിച്ച് 30000 സീറ്റുകള്‍ വര്‍ധിപ്പിക്കും. രണ്ട് വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. നാല് മാസത്തിനുള്ളില്‍ നിര്‍മാണം ആരംഭിക്കുമെന്ന് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി മഹേന്ദ്ര ശര്‍മ വ്യക്തമാക്കി.

ജയ്പുര്‍ നഗരത്തില്‍ നിന്ന് 25 കിലോമീറ്റര്‍ മാറി ജയ്പുര്‍-ദില്ലി ഹൈവേയോട് ചേര്‍ന്ന ചോന്‍പ് ഗ്രാമത്തിലാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. മൊട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം(1.10 ലക്ഷം കപ്പാസിറ്റി), മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയം(1.02 ലക്ഷം കപ്പാസിറ്റി) കഴിഞ്ഞാല്‍ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റേഡിയമായിരിക്കും ജയ്പൂരിലേത്. ഇന്‍ഡോര്‍ ഗെയിംസ് സൗകര്യങ്ങള്‍, സ്‌പോര്‍ട്‌സ് ട്രെയിനിംഗ് അക്കാദമികള്‍, ക്ലബ് ഹൗസ്, 4000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം എന്നിവയോടെയായിരിക്കും സ്‌റ്റേഡിയം പൂര്‍ത്തിയാക്കുക. നിര്‍മാണത്തിനായി ബിസിസിഐ 90 കോടി അനുവദിക്കും. 100 കോടി ബിസിസിഐ കടമായി നല്‍കും.
 

Follow Us:
Download App:
  • android
  • ios