സ്പിന്നര്‍മാരെ പിന്തുണയക്കുന്ന പിച്ചില്‍ ആറ് വിക്കറ്റെന്നുള്ളത് കയ്യടിക്കപ്പെടേണ്ടതാണ്. മത്സരശേഷം ബുമ്രയെ, ക്യാപ്റ്റന്‍ രോഹിത് ശര്‍മ പ്രകീര്‍ത്തിക്കുകയും ചെയ്തു. മത്സരത്തില്‍ ബുമ്രയുടെ യോര്‍ക്കര്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ജയിക്കുമ്പോള്‍ ഹീറോയായത് ജസ്പ്രിത് ബുമ്രയായിരുന്നു. രണ്ട് ഇന്നിംഗ്‌സിലുമായി ഒമ്പത് വിക്കറ്റാണ് താരം വീഴ്ത്തിയത്. മത്സരത്തിലെ താരവും ബുമ്രയായിരുന്നു. സ്പിന്നര്‍മാരെ പിന്തുണയക്കുന്ന പിച്ചില്‍ ആറ് വിക്കറ്റെന്നുള്ളത് കയ്യടിക്കപ്പെടേണ്ടതാണ്. മത്സരശേഷം ബുമ്രയെ, ക്യാപ്റ്റന്‍ രോഹിത് ശര്‍മ പ്രകീര്‍ത്തിക്കുകയും ചെയ്തു. മത്സരത്തില്‍ ബുമ്രയുടെ യോര്‍ക്കര്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

ഇപ്പോള്‍ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് ബുമ്ര. പ്രകടനത്തില്‍ മാത്രമാണ് ശ്രദ്ധയെന്നും അക്കങ്ങള്‍ നോക്കാറില്ലെന്നും ബുമ്ര വ്യക്തമാക്കി. ബുമ്രയുടെ വാക്കുകള്‍... ''ഞാന്‍ മുമ്പ് പറഞ്ഞതുപോലെ, ഞാന്‍ അക്കങ്ങള്‍ നോക്കാറില്ല. ചെറുപ്പത്തില്‍ ഞാനങ്ങനെ ചെയ്യുമായിരുന്നു. അതെന്നെ ആവേശഭരിതനാക്കി. എന്നാലിപ്പോള്‍ പ്രകടനത്തില് മാത്രമാണ് ശ്രദ്ധിക്കുന്നത്. യോര്‍ക്കര്‍ പന്തുകള്‍ ഞാന്‍ ചെറുപ്പത്തില്‍ തന്നെ പഠിച്ചെടുത്തത്. വഖാര്‍ യൂനിസ്, വസീം അക്രം, സഹീര്‍ ഖാന്‍ എന്നിവരെ പന്തുകള്‍ ഞാന്‍ ടിവിയില്‍ കണ്ട് പഠിക്കുമായിരുന്നു. ടീം ഇപ്പോള്‍ ഒരു പരിവര്‍ത്തനത്തിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ എനിക്ക് കഴിയുന്ന വിധത്തില്‍ യുവതാരങ്ങളെ സഹായിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. വളരെക്കാലമായി ഞാന്‍ രോഹിത്തിനൊപ്പം കളിക്കുന്നു. പല പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്.'' ബുമ്ര പറഞ്ഞു. 

ബാറ്റര്‍മാര്‍ നന്നായി തുടങ്ങിയെങ്കിലും വലിയ സ്‌കോര്‍ നേടാനായില്ല! സ്വന്തം പ്രകടനത്തെ കുറിച്ച് പറയാതെ രോഹിത്

ജെയിംസ് ആന്‍ഡേഴ്‌സണെ കുറിച്ചും ബുമ്ര സംസാരിച്ചു. ''ശരിക്കും ആന്‍ഡേഴ്‌സണുമായി ഒരു മത്സരത്തിന് ഞാനില്ല. ഞാന്‍ ഒരു പേസ് ബൗളിംഗ് ആരാധകനാണ്. ആരെങ്കിലും നന്നായി ചെയ്യുന്നുണ്ടെങ്കില്‍, അവര്‍ക്ക് അഭിനന്ദനങ്ങള്‍. ഞാന്‍ സാഹചര്യം, വിക്കറ്റ് എന്നിവ നോക്കുകയും എന്റെ സാധ്യതകള്‍ എന്താണെന്ന് ചിന്തിക്കുകയാണുമാണ് ചെയ്യുന്നത്.'' ബുമ്ര വ്യക്തമാക്കി.

രഞ്ജിയില്‍ നനഞ്ഞ പടക്കമായി കേരളം! നോക്കൗട്ടിന്‍റെ പടി പോലും കാണാതെ പുറത്ത്; ഛത്തീസ്ഗഡിനോടും സമനില വഴങ്ങി

വിശാഖപട്ടണത്ത് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 396 റണ്‍സാണ് നേടിയിരുന്നത്. 209 റണ്‍സ് റണ്‍സ് അടിച്ചെടുത്ത യശസ്വി ജയ്‌സ്വാളാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. താരത്തിന്റെ ആദ്യ ഇരട്ട സെഞ്ചുറിയായിരുന്നു അത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 253ന് പുറത്തായി. ജസ്പ്രിത് ബുമ്ര ആറ് വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവിന് മൂന്ന് വിക്കറ്റുണ്ടായിരുന്നു. 143 റണ്‍സിന്റെ ലീഡാണ് ഇന്ത്യ നേടിയത്. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് 255 റണ്‍സെടുക്കാനാണ് സാധിച്ചത്. ശുഭ്മാന്‍ ഗില്‍ (104) സെഞ്ചുറി നേടി. പിന്നാലെ ഇംഗ്ലണ്ട് 292ന് പുറത്താവുകയായിരുന്നു.