2014ലെ മിസ് ഇന്ത്യ ഫൈനലിസ്റ്റാണ് സഞ്ജന. ഐപിഎല്ലില്‍ സ്റ്റാര്‍ സ്പോര്‍ട്സിലെയും പ്രീമിയര്‍ ബാഡ്മിന്‍റണ്‍ ലീഗിലെയും അവതാരകയായും 28കാരിയയാ സഞ്ജന എത്തിയിട്ടുണ്ട്.

ബറോഡ: ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുമ്ര വിവാഹിതനാവുന്നു. ടെലിവിഷൻ അവതാരക സഞ്ജന ഗണേശനാണ് വധു. വിവാഹ ഒരുക്കങ്ങൾക്കായി ബുമ്ര ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ കളിച്ചിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വെള്ളിയാഴ്ച തുടങ്ങുന്ന ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയിലും ബുമ്ര കളിക്കുന്നില്ല. ബുമ്രയുടേയും സഞ്ജനയുടേയും വിവാഹം ഗോവയിൽ നടക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. വരുന്ന 14നും 15നുമാണ് വിവാഹ ചടങ്ങുകൾ.

2014ലെ മിസ് ഇന്ത്യ ഫൈനലിസ്റ്റാണ് സഞ്ജന. ഐപിഎല്ലില്‍ സ്റ്റാര്‍ സ്പോര്‍ട്സിലെയും പ്രീമിയര്‍ ബാഡ്മിന്‍റണ്‍ ലീഗിലെയും അവതാരകയായും 28കാരിയയാ സഞ്ജന എത്തിയിട്ടുണ്ട്. റിയാലിറ്റി ടിവി ഷോ ആയ എം ടിവി സ്‌പ്ലിറ്റ്‌വില്ല-7ലെ മത്സരാര്‍ത്ഥിയായിരുന്നു.

View post on Instagram

നേരത്തേ, മലയാളിയും നടിയുമായ അനുപമ പരമേശ്വരനും ബുമ്രയും വിവാഹിതരാവുമന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരുന്നു.