ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ജോ റൂട്ട് ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ റെക്കോർഡ് സ്വന്തമാക്കി. സ്വന്തം രാജ്യത്ത് ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡാണ് റൂട്ട് സ്വന്തം പേരിലാക്കിയത്. ഇംഗ്ലണ്ടിൽ 7594 ടെസ്റ്റ് റൺസാണ് റൂട്ട് ഇപ്പോൾ നേടിയിട്ടുള്ളത്.

ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതി ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ട്. ലണ്ടനിലെ ലോര്‍ഡ്‌സില്‍ പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസമാണ് റൂട്ട് പുതിയ റെക്കോര്‍ഡ് തന്റെ പേരിലാക്കിയത്. പാക് പേസര്‍ മൊഹമ്മദ് അലിയുടെ പന്തില്‍ എല്‍ ബി ഡബ്ല്യു ആയി പുറത്താകുന്നതിന് മുമ്പ് 24 റണ്‍സാണ് റൂട്ട് നേടിയത്. ഈ പ്രകടനത്തോടെ ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിംഗിന്റെ റെക്കോര്‍ഡാണ് റൂട്ട് മറികടന്നത്. സ്വന്തം രാജ്യത്ത് ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായിരിക്കുകയാണ് റൂട്ട്.

ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡാണ് ഇനി റൂട്ടിന്റെ പേരിലാവുക. 7594 ടെസ്റ്റ് റണ്‍സാണ് റൂട്ട് സ്വന്തമാക്കിയിട്ടുള്ളത്. ഓസ്‌ട്രേലിയയില്‍ 7578 റണ്‍സ് നേടിയിട്ടുള്ള റിക്കി പോണ്ടിംഗ് ഇതോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 7216 റണ്‍സുമായി മൂന്നാം സ്ഥാനത്തുണ്ട്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടക്കാന്‍ ഇനി 1713 റണ്‍സ് കൂടി മാത്രം മതി ജോ റൂട്ടിന്. 168 മത്സരങ്ങളില്‍ നിന്ന് 14208 റണ്‍സാണ് റൂട്ട് ഇതുവരെ നേടിയിട്ടുള്ളത്. സച്ചിന്റെ 15921 റണ്‍സ് എന്ന റെക്കോര്‍ഡ് റൂട്ട് മറികടക്കുമോ എന്ന ചര്‍ച്ചകള്‍ സജീവമാണ്. എന്നാല്‍ റൂട്ടിന് ഈ നേട്ടം സ്വന്തമാക്കാന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ പിതാവ് മാറ്റ് റൂട്ട് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. ഫിറ്റ്നസും താല്‍പ്പര്യവും നിലനിര്‍ത്തിയാല്‍ റൂട്ടിന് ആ റെക്കോര്‍ഡിനടുത്ത് എത്താന്‍ കഴിയുമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.

YouTube video player