ഏകദിന ലോകകപ്പ് നഷ്ടമാകുമെന്ന് ഡോക്റ്റര്‍മാര്‍ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ അവിശ്വസനീയമായി വില്യംസണ്‍ തിരിച്ചെത്തി. നെറ്റ്‌സില്‍ പരിശീലനം മാത്രം നടത്തിയിരുന്ന വില്യംസണ്‍ ഇപ്പോഴാണ് മറ്റൊരു രാജ്യത്തിനെതിരെ കളിക്കുന്നത്.

ഹൈദരാബാദ്: ആറ് മാസങ്ങള്‍ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമമാക്കി ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍. പാകിസ്ഥാനെതിരെ ലോകകപ്പ് സന്നാഹ മത്സരത്തില്‍ ബാറ്റിംഗിനെത്തിയ വില്യംസണ്‍ 50 പന്തില്‍ 54 റണ്‍സെടുത്ത് റിട്ടയേര്‍ഡ് ഹര്‍ട്ടായി. എട്ട് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു വില്യംസണിന്റെ ഇന്നിംഗ്‌സ്. ഡെവോണ്‍ കോണ്‍വെ (0) പുറത്തായ ശേഷം മൂന്നാമനായിട്ടാണ് താരം ക്രീസിലെത്തിയത്. ഇക്കഴിഞ്ഞ ഐപിഎല്ലിനിടെയാണ് വില്യംസണ് പരിക്കേല്‍ക്കുന്നത്. 

ഏകദിന ലോകകപ്പ് നഷ്ടമാകുമെന്ന് ഡോക്റ്റര്‍മാര്‍ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ അവിശ്വസനീയമായി വില്യംസണ്‍ തിരിച്ചെത്തി. നെറ്റ്‌സില്‍ പരിശീലനം മാത്രം നടത്തിയിരുന്ന വില്യംസണ്‍ ഇപ്പോഴാണ് മറ്റൊരു രാജ്യത്തിനെതിരെ കളിക്കുന്നത്. വിക്കറ്റിനിടെയിലുള്ള ഓട്ടത്തിലും ഫീല്‍ഡ് ചെയ്യുന്നതിലും താരത്തിന് ഇപ്പോഴും പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിനെതിരെ ആദ്യ ലോകകപ്പ് മത്സരത്തില്‍ കളിപ്പിക്കേണ്ടതില്ലെന്നാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. പിന്നീടുള്ള മത്സരങ്ങളില്‍ താരത്തിന്റെ സേവനം ലഭിച്ചേക്കും.

മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 345 റണ്‍സാണ് നേടിയത്. മുഹമ്മദ് റിസ്‌വാന്‍ (103), ബാബര്‍ അസം (80), സൗദ് ഷക്കീല്‍ (75) എന്നിവരാണ് പാകിസ്ഥാന്‍ നിരയില്‍ തിളങ്ങിയത്. മിച്ചല്‍ സാന്റ്‌നര്‍ രണ്ട് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച ന്യൂസിലന്‍ഡ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 34 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെടുത്തിട്ടുണ്ട്. വില്യംസണിന് പുറമെ രജിന്‍ രവീന്ദ്ര (97) തിളങ്ങി. 72 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും 16 ഫോറും നേടി. 

അഗ സല്‍മാന്റെ പന്തില്‍ ബൗള്‍ഡാവുകയിയിരുന്നു രജിന്‍. ടോം ലാതം (18), ഗ്ലെന്‍ ഫിലിപ് (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഡാരില്‍ മിച്ചല്‍ (46), മാര്‍ക് ചാപ്മാന്‍ (9) എന്നിവര്‍ ക്രീസിലുണ്ട്. ഉസാമ മിര്‍ രണ്ട് വിക്കറ്റെടുത്തു.

ഇങ്ങനെയാണെങ്കിൽ ഞങ്ങളെ എങ്ങോട്ടും അയക്കരുത്; സൗദിക്കെതിരായ തോൽവിക്ക് പിന്നാലെ രൂക്ഷ വിമർശനവുമായി കോച്ച്