രഞ്ജി ട്രോഫിയില്‍ ഹൈദരാബാദിനെതിരെ കേരളത്തിന്റെ ലീഡ് 140 ആയി. മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുത്തിട്ടുണ്ട്. അക്ഷയ് ചന്ദ്രന്‍ (23), ബേസില്‍ തമ്പി (0) എന്നിവരാണ് ക്രീസില്‍.

ഹൈദരാബാദ്: രഞ്ജി ട്രോഫിയില്‍ ഹൈദരാബാദിനെതിരെ കേരളത്തിന്റെ ലീഡ് 140 ആയി. മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുത്തിട്ടുണ്ട്. അക്ഷയ് ചന്ദ്രന്‍ (23), ബേസില്‍ തമ്പി (0) എന്നിവരാണ് ക്രീസില്‍. നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ഹൈദരാബാദ് 64 റണ്‍സിന്റെ ലീഡാണ് നേടിയത്. കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 164നെതിരെ ഹൈദരാബാദ് 228 റണ്‍സ് നേടിയിരുന്നു. മത്സരത്തില്‍ ഒരു ദിവസം മാത്രമാണ് ബാക്കിയുള്ളത്. 

പി രാഹുല്‍ (0), ജലജ് സക്‌സേന (22), രോഹന്‍ പ്രേം (44), റോബിന്‍ ഉത്തപ്പ (14), സച്ചിന്‍ ബേബി (22), വിഷ്ണു വിനോദ് (44), സല്‍മാന്‍ നിസാര്‍ (30) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. മുഹമ്മദ് സിറാജ്, മെഹ്ദി ഹസന്‍, സാകേത് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

സന്ദീപ് വാര്യറുടെ അഞ്ച് വിക്കറ്റാണ് ഹൈദരാബാദിനെ നിയന്ത്രിച്ചുനിര്‍ത്തിയത്. ബേസില്‍ തമ്പി മൂന്നും അക്ഷയ് ചന്ദ്രന്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. സുമന്ത്് കൊല്ല പുറത്താവാതെ നേടിയ 111 റണ്‍സ് ഹൈദരാബാദ് ഇന്നിങ്‌സില്‍ നിര്‍ണായകമായി.