അവസാന മത്സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇതോടെ സഞ്ജുവിന് ഹോം ഗ്രൗണ്ടില്‍ കളിക്കുകയെന്ന ആഗ്രഹവും നിഷേധിക്കപ്പെട്ടു.

തിരുവനന്തപുരം: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്താത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മൂന്ന് ഏകദിനങ്ങളാണ് ടീം ഇന്ത്യ, ശ്രീലങ്കയ്‌ക്കെതിരെ കളിക്കുക. ഇതില്‍ അവസാന മത്സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇതോടെ സഞ്ജുവിന് ഹോം ഗ്രൗണ്ടില്‍ കളിക്കുകയെന്ന ആഗ്രഹവും നിഷേധിക്കപ്പെട്ടു. സഞ്ജുവിനെ ഉള്‍പ്പെടുത്താത്ത സെലക്റ്റര്‍മാരുടെ തീരുമാനത്തിനെതിരെ ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. 

2022 വര്‍ഷത്തില്‍ സഞ്ജുവിന്റെ ഏകദിന ശരാശരി പങ്കുവച്ചുകൊണ്ടാണ് തരൂര്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. അദ്ദേഹം കഴിഞ്ഞ ട്വീറ്റില്‍ പറയുന്നതിങ്ങനെ... ''ഇത്തരത്തില്‍ ഒരു വിവരം ശ്രദ്ധിക്കുകയുണ്ടായി. ഇതിനോട് ഞാന്‍ യോജിക്കുന്നു. ഇനിയും ഇന്ത്യയുടെ ഏകദിന ടീമില്‍ ഇടം നേടാന്‍ സഞ്ജു എന്താണ് ചെയ്യേണ്ടത്.?'' തരൂര്‍ ചോദിച്ചു. ട്വീറ്റ് വായിക്കാം...

Scroll to load tweet…

ഇതേ പോസ്റ്റ് അദ്ദേഹം ഫേസ്ബുക്ക് അക്കൗണ്ടിലും പങ്കുവച്ചിരുന്നു. ഇന്നാണ് അദ്ദേഹം പോസ്റ്റ് അതുപോലെ കോപ്പി ചെയ്ത് ഫേസ്ബുക്കിലുമിട്ടത്. എന്നാല്‍ ഇന്ന്് രാവിലെ ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് പ്രധാന വെല്ലുവിളിയായ റിഷഭ് പന്തിന് കാറപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. അതോടെ ഒരിക്കല്‍കൂടി തരൂരിന്റെ പോസ്റ്റ് ചര്‍ച്ചയാവുകയാണ്. ചിലരെങ്കിലും മറ്റൊരു വീക്ഷണകോണിലൂടെയാണ് തരൂരിന്റെ ട്വീറ്റിനെ കണ്ടത്. ചില മോശം കമന്റുകളും തരൂരിന്റെ പോസ്റ്റിന് താഴെ നിറയുന്നു. പോസ്റ്റ് കാണാം...

കാറപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്ത് അപകടനില തരണം ചെയ്തിരുന്നു. ഇക്കാര്യം ബിസിസിഐ പ്രസ്താവനയിലൂടെ അറിയിച്ചു. രാവിലെ 5.30ന് ഉത്തരാഖണ്ഡില്‍ നിന്ന് ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. ഡ്രൈവിംഗിനിടെ ഉറങ്ങി പോയതോടെയാണ് അപകടം സംഭവിച്ചതെന്ന് പന്ത് പൊലീസിനോട് പറഞ്ഞിരുന്നു. ഹമ്മദ്പൂര്‍ ഝാലിന് സമീപം റൂര്‍ക്കിയിലെ നര്‍സന്‍ അതിര്‍ത്തിയില്‍ വെച്ചാണ് ഋഷഭ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ക്രിക്കറ്റ് ലോകം പന്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്.

പുതുവര്‍ഷം അമ്മയ്‌ക്കൊപ്പം ആഘോഷിക്കാനായി വീട്ടിലേക്ക് വരികയായിരുന്നു പന്ത്. അമ്മയ്ക്ക് സര്‍പ്രൈസാവട്ടെയെന്ന് മനസിലുണ്ടായിരുന്നു. എന്നാല്‍ അതൊരു അപകടത്തില്‍ അവസാനിച്ചു. അത്ഭുതകരമായിട്ടാണ് താരം രക്ഷപ്പെട്ടതെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. കാല്‍മുട്ടിലും കൈ മുട്ടിലുമാണ് പന്തിന് പ്രധാനമായും പരിക്കേറ്റ്. പുറത്ത് പൊള്ളലേറ്റിട്ടുണ്ട്. കാറിന്റെ ഗ്ലാസുകള്‍ സ്വയം തകര്‍ത്താണ് പന്ത് വാഹനത്തില്‍ നിന്ന് പുറത്തുവരുന്നത്.

ഒറ്റമത്സരത്തിൽ ഇരുടീമുകൾക്കും വേണ്ടി കളത്തിൽ, മുപ്പത് വാര അകലെനിന്ന് ഫ്രീകിക്ക് ​ഗോൾ -പെലെയുടെ അവസാന മത്സരം