തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെതിരായ മത്സത്തില്‍ കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെ. ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത കേരളം ഒടുവിവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്നിന് 42 എന്ന നിലയിലാണ്. സച്ചിന്‍ ബേബി (2), റോബിന്‍ ഉത്തപ്പ (29) എന്നിവരാണ് ക്രീസില്‍. മുഹമ്മദ് അസറുദ്ദീന്‍ (8), ജലജ് സക്‌സേന (0), രോഹന്‍ പ്രേം (2) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.

ബല്‍തേജ് സിങ് രണ്ടും സിദ്ധാര്‍ത്ഥ് കൗള്‍ ഒരു വിക്കറ്റും വീഴ്ത്തി. രണ്ടാം ഓവറില്‍ തന്നെ സക്‌സേന പവലിയനില്‍ തിരിച്ചെത്തി. അപ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രം. ഏഴ് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ അസറുദ്ദീനും പുറത്തായി. കഴിഞ്ഞ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു രോഹന്‍ പ്രേമിനാവട്ടെ 17 പന്ത് മാത്രമായിരുന്നു ആയുസ്. മൂന്നിന് 11 എന്ന നിലയില്‍ നിന്നാണ് കേരളം ഇതുവരെ എത്തിയത്. 

രഞ്ജിയില്‍ നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കേരളത്തിന് ഒരു ജയം പോലും നേടാന്‍ ആയിട്ടില്ല. മൂന്ന് തോല്‍വിയും ഒരു സമനിലയുമാണ് കേരളത്തിന്റെ അക്കൗണ്ടലുള്ളത്.